
തിയറ്ററുകളിൽ ചിരിയുടെ പൂരം തീർക്കുന്ന താരമാണ് സലിം കുമാർ. ഹാസ്യം മാത്രമല്ല ഗൗരവതാരമായ വേഷങ്ങളും തനിയ്ക്ക് ഇണങ്ങുമെന്നു തെളിയിച്ച സലിം കുമാർ ദേശീയ പുരസ്കാരവും സ്വന്തമാക്കി. തന്റെ വീട് പണിതപ്പോൾ അന്ധവിശ്വാസവുമായി എത്തിയ ചിലരെക്കുറിച്ചു തുറന്നു പറയുകയാണ് താരം.
”വീടു പണിതു തുടങ്ങിയപ്പോള്‍ നാട്ടുകാരില്‍ ചിലര്‍ വന്നു പറഞ്ഞു, ‘വീടിന്റെ ഇടതുവശത്ത് അമ്പലമാണ്. അതിനേക്കാള്‍ ഉയരത്തില്‍ രണ്ടു നില വീട് പണിതതു െകാണ്ട് ഒരു പ്രഫസര്‍ ഇവിടെ മരിച്ചു േപായി. അതു െകാണ്ടു സൂക്ഷിക്കണം’ എന്നൊക്കെ.
ശിവന്റെ മകൾ ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ലോകം കീഴടക്കാൻ കഴിവുള്ള രാവണനെ തള്ളവിരൽ കൊണ്ടു ഞെരിച്ചമർത്തിയ ആളാണ് ശിവൻ. അങ്ങനെയൊരാളുടെ മകള്‍ ഈ പാവം എന്നോടു വാശി പിടിക്കാൻ വരുമോ? അങ്ങനെ വന്നാൽ ഞാനൊരു സംഭവമാണല്ലോ. അതൊന്നുറപ്പിക്കണമെന്നു തീരുമാനിച്ചു.
പുതിയ വീട്ടിൽ താമസിച്ച് അധികം വൈകാതെ മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടി. ആദ്യ പ്രളയം വന്നപ്പോൾ നാട്ടിലെല്ലാം വെള്ളം പൊങ്ങി. ഈ ഉപദേശിച്ചവർ തന്നെ വെള്ളത്തിൽ നിന്നു രക്ഷപ്പെടാൻ എന്റെ വീടിന്റെ രണ്ടാംനിലയിലായിരുന്നു താമസം. നൂറായിരം ജോലികളില്ലേ െെദവങ്ങള്‍ക്ക്. എെന്റ ക്ഷേത്രത്തിലും ഉയരത്തിലാേണാ സലിംകുമാർ വീട് പണിഞ്ഞത് എന്നു നോക്കി നടക്കലാണോ ദൈവത്തിന്റെ േജാലി. ഞാൻ ഈശ്വരവിശ്വാസിയാണ്. പക്ഷേ, അന്ധവിശ്വാസം തീരെയില്ല.’ സലിം കുമാർ പറയുന്നു
Post Your Comments