
കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം നേടിക്കൊടുത്ത ചിത്രമാണ് ‘ബിരിയാണി’. ചിത്രത്തിന്‍റെ സംവിധായകന്‍ സജിന്‍ ബാബുവിന് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു. കൂടാതെ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‍കാരങ്ങളും നേടിയിരുന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും അര്‍ഹിക്കുന്ന പ്രേക്ഷകശ്രദ്ധ ലഭിച്ചിരുന്നില്ല.
എന്നാല്‍ ഇപ്പോഴിതാ ഒടിടി റിലീസിലൂടെ പ്രദർശനത്തിനെത്തിയ ചിത്രം വീണ്ടും ചർച്ചകൾക്കിടയാക്കിയിരിക്കുകയാണ്. സിനിമയെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇപ്പോഴിതാ സിനിമയെ വിമർശിച്ചവർക്ക് എല്ലാം മറുപടി നൽകിയിരിക്കുകയാണ് സംവിധായകൻ സജിന്‍ ബാബു.
സജിൻ ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്
“ബിരിയാണി” കണ്ടതിനു ശേഷം ” നിന്റെ അമ്മയെയോ, ഭാര്യയെയോ, പെങ്ങളെയോ, മകളെയോ ഇങ്ങനെ അഭിനയിപ്പിക്കുമോടാ” എന്ന് ചോദിച്ചുകൊണ്ട് പലരും മെസ്സേജ്കളും, കമന്റ്കളും അയക്കുന്നുണ്ട്.. അവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ. എന്റെ കുടുംബത്തിനകത്തോ, പുറത്തോ ആയിട്ട് എന്റെ ഒപ്പമുള്ള(പൊതുവിൽ ഒരാളുടെയും) സ്ത്രീകളുടെ ജീവിത രീതിയിലോ, വസ്ത്ര ധാരണത്തിലോ, ലൈംഗികതയിലോ ഉള്ള തിരഞ്ഞെടുപ്പ് എന്റെ അധികാര പരിധിയിൽ അല്ല. അതിൽ കൈ കടത്തൽ എന്റെ അവകാശവുമല്ല,” സജിൻ കുറിച്ചു.
https://www.facebook.com/ta.sajinbabu/posts/4068563516536449
കടൽ തീരത്ത് താമസിക്കുന്ന ഖദീജയുടേയും, ഉമ്മയുടേയും ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന സംഭവങ്ങൾ കാരണം അവർക്ക് നാട് വിടേണ്ടി വരുന്നു. അതിന് ശേഷമുള്ള അവരുടെ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഖദീജയായി കനി കുസൃതിയും, ഉമ്മയായി ശൈലജ ജലയും അഭിനയിക്കുന്നു.
സുർജിത് ഗോപിനാഥ്, അനിൽ നെടുമങ്ങാട്, ശ്യാം റെജി, തോന്നക്കൽ ജയചന്ദ്രൻ എന്നിവരും പ്രധാന കഥാപാത്രങ്ങളായി വരുന്നു. UAN ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചനയും, സംവിധാനവും സജിൻ ബാബുവും, ക്യാമറ കാർത്തിക് മുത്തുകുമാറും, എഡിറ്റിംഗ് അപ്പു ഭട്ടതിരിയും, മ്യൂസിക് ലിയോ ടോമും, ആർട്ട് നിതീഷ് ചന്ദ്ര ആചാര്യയും നിർവഹിക്കുന്നു.
സജിന്‍ ബാബുവിന്‍റെ മൂന്നാമത്തെ ചിത്രമാണ് ബിരിയാണി. അസ്‍തമയം വരെ, അയാള്‍ ശശി എന്നിവയാണ് ആദ്യ രണ്ട് ചിത്രങ്ങള്‍.
Post Your Comments