മലയാള സിനിമയിൽ നിരവധി വിജയചിത്രങ്ങൾക്ക് തിരക്കഥ രചിച്ചിട്ടുള്ള റഫീഖ് സീലാട്ട് സംവിധാനം ചെയ്യുന്ന ‘ജാക്കി ഷെരീഫ്’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. സംവിധായകൻ ജയരാജിൻ്റെ മേൽനോട്ടത്തിലുള്ള റൂട്ട്സ് എൻ്റർടൈൻമെൻ്റ് എന്ന ഒ.ടി.ടിയിൽ മെയ് 14 ന് ചിത്രം റിലീസ് ചെയ്യും.
സിമ്നാ ഷാജിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കാമിൽ, ബിജു കൊടുങ്ങല്ലൂർ, മനുരാണ്ട്, ഖാലിദ്, ഐ.ടി.ജോസഫ്, നവാസ് മൊയ്തു ബാബു പള്ളാശ്ശേരി.സുമംഗല, സുനിൽ, ട്വിങ്കിൾ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൊച്ചിയുടെ പശ്ചാത്തലത്തിൽ വിശാലമായ ക്യാൻവാസിൽ പ്രമുഖ താരങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രീകരിക്കുവാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ കോവിഡ് പ്രതിസന്ധി മൂലം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കേണ്ടി വന്നതെന്ന് റഫീഖ് സീലാട്ട് പറയുന്നു.
മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ ഒരു പറ്റം സാധാരണക്കാരായ അഞ്ചു ചെരുപ്പക്കാരുടെ കഥയാണ് ജാക്കി ഷെരീഫിൻ്റെ ഇതിവൃത്തം. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും ഈ സിനിഖയിലൂടെ നർമ്മത്തിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്നത്. ഉദ്വേഗജനകമായ നിരവധി മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്ന ഈ സിനിമയിൽ ആക്ഷനും, സസ്പെൻസുമെല്ലാം പ്രാധാന്യത്തോടെ കോർത്തിണക്കിയിരിക്കുന്നു.
ഗാന രചന – ഷഹീറാ നസീർ, സംഗീതം ജുനിയർ മെഹബൂബ്,ആലാപനം. ജൂനിയർ മെഹബൂബ്, അൽക അസ്ക്കർ, ഉത്പൽ.വി.നായനാരും, അൻസാറുമാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
വാഴൂർ ജോസ്.
Post Your Comments