GeneralLatest NewsMollywoodNEWSSocial Media

വിശപ്പിന്റെ വില അവനും മനസ്സിലാക്കട്ടെ ; മകൻ റമദാൻ വ്രതം എടുത്തതിനെ കുറിച്ച് നടൻ നിർമൽ പാലാഴി

ഫേസ്ബുക്കിലൂടെയാണ് നിർമൽ പാലാഴി ഇക്കാര്യം പങ്കുവെച്ചത്

കോഴിക്കോട്: മകൻ റമദാന്‍ വ്രതം എടുത്ത അനുഭവം പങ്കുവെച്ച് നടന്‍ നിർമല്‍ പാലാഴി. മകന്റെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചുവെന്ന് നിർമൽ പറയുന്നു.

വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ, സന്തോഷം തോന്നുന്നുവെന്നും താരം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് നിർമൽ പാലാഴി ഇക്കാര്യം പങ്കുവെച്ചത്.

നിർമല്‍ പാലാഴിയുടെ പോസ്റ്റ്

‘ബാങ്ക് വിളിക്ക് വേണ്ടി കാത്തു നില്‍ക്കുന്ന ഉണ്ണിക്കുട്ടന്‍. ആദ്യമായി എടുത്ത നോമ്പ് ആണ് സുഹൃത്തുക്കള്‍ എടുക്കുന്നത് കണ്ടപ്പോള്‍ മൂപ്പര്‍ക്കും ഒരാഗ്രഹം. പുലര്‍ച്ചെ എഴുന്നേറ്റ് അത്താഴം കഴിച്ചു. പത്ത്മണി ആയപ്പോള്‍ ഞങ്ങളുടെ മുന്നിലൂടെ അഹങ്കാരത്തോടെ നടപ്പ് ഇതാണോ വല്യ കാര്യം എനിക്ക് ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞുകൊണ്ട്. ഉച്ചയായപ്പോള്‍ മുഖം വാടി ഞങ്ങള്‍ ആവുന്നതും പറഞ്ഞു ടാ… ഇത് നിനക്ക് നടക്കൂല എന്തേലും കഴിക്കാന്‍ നോക്ക്. പക്ഷെ ഞങ്ങളെ എല്ലാവരെയും ഞെട്ടിച്ചു മൂപ്പര് നോമ്പ് മുറിക്കുവാന്‍ കാത്ത് ഇരിക്കുകയാണ്. സന്തോഷം വിശപ്പ് എന്തെന്നും അതിന്റെ വില അവനും മനസ്സിലാക്കട്ടെ’ -നിർമൽ കുറിച്ചു.

https://www.facebook.com/actornirmalpalazhi/posts/317802786373914

മിമിക്രി രംഗത്ത് നിന്ന് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന നടനാണ് നിർമൽ പാലാഴി. വളരെ കുറച്ച് വേഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരനായി. ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ക്യാപ്റ്റന്‍, ലവകുശ, ലീല, സുഖമാണോ ദാവീദേ, ഖലീഫ, ആഭാസം, വെള്ളം, യുവം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button