BollywoodGeneralLatest NewsNEWSSocial Media

എല്ലാവരും വീട്ടിൽ തന്നെ ഇരിക്കൂ എന്ന് കരീന; ആദ്യം മാലിദ്വീപിൽ ആഘോഷത്തിനു പോയ രൺബീറിനോടും ആലിയയോടും പറയൂ എന്ന് കമന്റ്

രണ്‍ബീര്‍ കപൂറും കാമുകി ആലിയ ഭട്ടും കോവിഡില്‍ നിന്ന് മുക്തി നേടിയിട്ട് കുറച്ച് നാളുകള്‍ മാത്രമാണ് ആയിട്ടുള്ളത്

കൊവിഡ് കാലത്ത് സുരക്ഷിതമായി വീട്ടിലിരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് നടി കരീന കപൂർ. ഇപ്പോഴും നമ്മുടെ രാജ്യത്ത് പലര്‍ക്കും നിലവിലെ സാഹചര്യത്തെ കുറിച്ച് മനസ്സിലാകുന്നില്ല. എനിക്ക് ഇത് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും മാസ്‌ക് താടിയിലേക്ക് താഴ്ത്തി ധരിക്കുമ്പോഴും നമ്മള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ കുറിച്ച് ചിന്തിക്കണമെന്നും കരീന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. എന്നാൽ കരീനയുടെ ഈ കുറിപ്പിന് നേരെ നിരവധി വിമർശനങ്ങളും പരിഹാസ ട്രോളുകളുമാണ് ഉയരുന്നത്. ആദ്യം മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയ സ്വന്തം ബന്ധുകൂടിയായ നടൻ രണ്‍ബീറിനോടും കാമുകി ആലിയയോടും ഇക്കാര്യങ്ങൾ പാലിക്കാൻ ആവശ്യപ്പെടുകയാണ് ആരാധകർ.

‘ നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഇപ്പോഴും ജനങ്ങള്‍ക്ക് പൂര്‍ണമായി മനസ്സിലായിട്ടില്ല. മഹാമാരിയുടെ വ്യാപ്തി മനസ്സിലാക്കി നമ്മള്‍ ജാഗ്രതയോടെ പെരുമാറണം. നിങ്ങള്‍ താടിയില്‍ മാസ്‌ക് ധരിക്കുകയോ, കോവിഡ് നിയമങ്ങള്‍ അനുസരിക്കാതിരിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും കുറിച്ച് വെറുതെ ഒന്ന് ചിന്തിക്കണം. ആരോഗ്യമേഖലയിലെ അപര്യാപ്തത തിരിച്ചറിഞ്ഞു വേണം നമ്മുടെ പ്രവര്‍ത്തനം.

ഇപ്പോഴും നമ്മുടെ രാജ്യത്ത് പലര്‍ക്കും നിലവിലെ സാഹചര്യത്തെ കുറിച്ച് മനസ്സിലാകുന്നില്ല. എനിക്ക് ഇത് ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയും മാസ്‌ക് താടിയിലേക്ക് താഴ്ത്തി ധരിക്കുമ്പോഴും നമ്മള്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരെ കുറിച്ച് ചിന്തിക്കണം. ശാരീരികമായും മാനസികമായും തകര്‍ന്ന അവസ്ഥയിലാണ് അവര്‍. ഇത് വായിക്കുന്നവരെങ്കിലും സാമൂഹിക അകലം പാലിച്ച് നില്‍ക്കാന്‍ തയാറാകണം. ഈ രാജ്യത്തിന് നിങ്ങളെ ആവശ്യമുണ്ട്.’ – കരീന പറയുന്നു.

എന്നാൽ അടുത്തിടെ മാലിദ്വീപില്‍ അവധി ആഘോഷത്തിനു പോയ രണ്‍ബീര്‍ കപൂറും കാമുകി ആലിയ ഭട്ടും കോവിഡില്‍ നിന്ന് മുക്തി നേടിയിട്ട് കുറച്ച് നാളുകള്‍ മാത്രമാണ് ആയിരുന്നത്. എന്നിട്ടും അവർ ആഘോഷങ്ങളുടെ പുറകെയാണ് എന്ന് സോഷ്യൽ മീഡിയ കുറ്റപ്പെടുത്തുന്നു.

”ബോധമില്ലാതെ ഇക്കാലത്ത് അവധി ആഘോഷങ്ങള്‍ നടത്തുന്നവരോടാണ് ഇക്കാര്യങ്ങള്‍ ആദ്യം പറയേണ്ടത്. താങ്കളുടെ വാക്കുകള്‍ അവര്‍ കൂടി കാണട്ടെ. ദയവായി ഇക്കാര്യം താങ്കളുടെ ബന്ധുവിനോടും അദ്ദേഹത്തിന്റെ പങ്കാളിയോടും പറയൂ.” – എന്നിങ്ങനെയാണ് കമന്റുകൾ

shortlink

Related Articles

Post Your Comments


Back to top button