അജിത്തിന് ഇന്ന് 50-ാം ജന്മദിനം ; ആശംസകളുമായി ആരാധകർ

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങൾ വേണ്ടെന്ന് വെച്ച് അജിത്

രാജ്യമൊട്ടാകെ ആരാധകരുള്ള നടനാണ് അജിത്. ഇന്ന് അദ്ദേഹത്തിന്റെ 50-ാം   ജന്മദിനമാണ്. എന്നാൽ കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ തന്‍റെ ജന്മദിനം ആഘോഷിക്കരുത് എന്ന് തന്‍റെ ആരാധകരോട് അദ്ദേഹം തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ തലയുടെ ജന്മദിനാഘോഷം പലപ്പോഴും ഉത്സവമായി മാറാറാണ് പതിവ്.

വരാനിരിക്കുന്ന ‘വാലിമൈ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് അജിത്തിന്റെ ജന്മദിനത്തിന് പുറത്തുവിടും എന്നാണ് നിർമാതാവ് ബോണി കപൂർ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് മഹാമാരിയെത്തുടർന്ന് ദശലക്ഷക്കണക്കിന് ജനങ്ങൾ യാതന അനുഭവിക്കുന്ന ഈ സാഹചര്യത്തിൽ അത് പിന്നീടാവാം എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.

 

Share
Leave a Comment