കുടുംബ പ്രേക്ഷകർക്കു പ്രിയപ്പെട്ട താരമാണ് മേഘ്ന. ചന്ദനമഴ എന്ന പരമ്പരയിൽ അമൃതയായി എത്തി ആരാധക ശ്രദ്ധനേടിയ മേഘ്‌നയുടെ ദാമ്പത്യ പരാജയം സോഷ്യൽ മീഡിയയിൽ അടക്കം വലിയ ചർച്ചയായിരിക്കുന്നു. അടുത്ത സുഹൃത്തും നടിയുമായ ഡിംപിളിന്റെ സഹോദരനായിരുന്നു മേഘ്‌നയുടെ ആദ്യ ഭർത്താവ്. ഇരുവരും നിയമപരമായി വേർപിരിഞ്ഞു. ഡോൺ മറ്റൊരു വിവാഹം ചെയ്തു.
സോഷ്യൽ മീഡിയയിൽ സജീവമായ ഡിംപിള്‍ റോസ് തന്റെ യൂട്യൂബ് ചാനലിലൂടെ കുടുംബ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇത്തവണ നാത്തൂനായ ഡിവൈനും ഒപ്പമുണ്ടായിരുന്നു. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്ന ക്വസ്റ്റൻ ആൻഡ് ആൻസര്‍ വീഡിയോയാണിത്.
ഇപ്പോഴും മേഘ്‌നയുമായി സൗഹൃദം ഉണ്ടോന്ന ചോദ്യത്തിന് വീഡിയോയിൽ ഇല്ലെന്നാണ് നടിയുടെ മറുപടി. മേഘ്‌നയെ പിന്നെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ”കണ്ടിട്ടില്ല. കോടതിയില്‍ വെച്ച് ഒരു പ്രാവശ്യം കണ്ടിരുന്നു. അവസാനമായി ഒരു നോക്ക് കാണാന്‍ വേണ്ടി പോയതാണ്. അന്ന് കണ്ടു. പിന്നെ കണ്ടിട്ടില്ല. മേഘ്‌നയുമായി യാതൊരു സൗഹൃദവും ഇപ്പോഴില്ല.” ഡിംപിള്‍ വ്യക്തമാക്കുന്നു.
” ജീവിച്ച് തുടങ്ങുമ്പോള്‍ തന്നെ താളപിഴകള്‍ വന്നാല്‍ അതുവരെയുള്ള കാര്യങ്ങള്‍ അതിനനുസരിച്ച് മാറാം. സ്‌നേഹവും സ്‌നേഹകുറവുമൊക്കെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ്. മേഘ്‌ന ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. അത് കഴിഞ്ഞു. ഇപ്പോള്‍ ഞങ്ങള്‍ സന്തോഷത്തിലാണ്. ” ഡിംപിള്‍ പറയുന്നു
Leave a Comment