
മുംബൈ: ബോളിവുഡ് നടൻ ബിക്രംജീത്ത് (52 ) കോവിഡ് ബാധിച്ച് മരിച്ചു. ബോളിവുഡ് സിനിമ മേഖലയിൽ നിന്ന് നിരവധിപേരാണ് ബിക്രംജീത്തിന് അനുശോചനം അറിയിച്ചത്.
സൈന്യത്തിലെ തന്റെ സേവനത്തിന് ശേഷം 2003ലാണ് ബിക്രംജീത്ത് അഭിനയ രംഗത്തേക്ക് എത്തുന്നത്. ‘പേജ് 3’, ‘പ്രേം രത്തൻ ധൻ പായോ’, ‘2 സ്റ്റേറ്റ്സ്’ തുടങ്ങിയ സിനിമകളിൽ തന്റെ അഭിനയ മികവ് തെളിയിച്ചു. റാണ ദഗുബട്ടി, അതുൽ കുൽക്കർണി, തപ്സി പന്നു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ദി ഗാസി അറ്റാക്കാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
Post Your Comments