GeneralLatest NewsNEWSSocial MediaTV Shows

അനൂപിനോട് ഈ നീതികേട് വേണ്ടായിരുന്നു; നടി അശ്വതി

നാളെ വീക്കെൻഡ് എപ്പിസോഡ്, ലാലേട്ടന്റെ വരവാണ്.. ആരെ കൊണ്ടുപോകും എന്നു സൂചന കിട്ടി..

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരിപാടിയാണ് ബിഗ് ബോസ്. സോഷ്യൽ മീഡിയയിൽ ഷോയെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പതിവ് തെറ്റാതെ ബിഗ് ബോസ് വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് നടി അശ്വതി.

എന്തിനി സംഭവിച്ചാലും “The show must go on” എന്ന ടാഗ് ലൈൻ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും എല്ലാർക്കും ഒന്നും അത് ആക്സപ്റ്റ് ചെയ്യാൻ പറ്റിയെന്നു വരില്ലെന്ന് പറഞ്ഞായിരുന്നു അശ്വതി ബിഗ് ബോസ് എപ്പിസോഡിനെക്കുറിച്ച് എഴുതിയത്.

അശ്വതിയുടെ പോസ്റ്റ് പൂർണ്ണ രൂപം

എന്തിനി സംഭവിച്ചാലും “The show must go on” എന്ന ടാഗ് ലൈൻ ഇടയ്ക്കിടെ ഓർമിപ്പിക്കുന്നുണ്ടെങ്കിലും എല്ലാർക്കും ഒന്നും അത് ആക്സപ്റ്റ് ചെയ്യാൻ പറ്റിയെന്നു വരില്ല…
അതിനുദാഹരണം ആയിരുന്നു രാവിലത്തെ wakeup സോങ്ങിന് നമ്മൾ കണ്ടത് ?.
എന്ത് മോർണിംഗ് ടാസ്ക് എന്റെ തമ്പുരാനെ ?!!!

read also:അവസാനമായി ഒരു നോക്ക് കാണാന്‍ കോടതിയില്‍ പോയിരുന്നു; മേഘ്‌നയെക്കുറിച്ചു നടി ഡിംപിൾ
ഡിമ്പലിന്റെ പപ്പക്ക് വേണ്ടി എല്ലാരും കുറച്ചു സമയം കണ്ണടച്ച് പ്രാർത്ഥിച്ചതു കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. ആകെ മൊത്തത്തിൽ എല്ലാവരും ഡിമ്പലിനെ ഓർത്തുള്ള വിഷമത്തിൽ ആയിരുന്നു ? തിരിച്ചു വരും എന്ന വിശ്വാസത്തിൽ ആണ് എല്ലാരും.
12ആം ആഴ്ചയിലെതും ,അവസാനത്തെയും ആയ ക്യാപ്റ്റൻസി ടാസ്ക്:അനൂപിനെ പിന്തുണച്ചു കൊണ്ടു മണിക്കുട്ടൻ, സായി, സൂര്യ. അഡോണിയെ പിന്തുണച്ചു കൊണ്ടു രമ്യ, കിടിലു. റംസാനെ പിന്തുണച്ചു കൊണ്ടു ഋതു, നോബി.പക്ഷെ ഗെയിം എന്താണെന്നു അറിഞ്ഞപ്പോൾ ആണ് ഈ പിന്തുണ എന്തിനു വേണ്ടി എന്നു മനസിലായത്.ബല്ലാത്ത കളി ആയിപോയി ന്റെ ബോസേട്ടാ ? എന്നാലും അനൂപിനോട് ഈ നീതികേട് വേണ്ടായിരുന്നു എന്നെ ഞാൻ പറയൂ.. ബാക്കിയുള്ളവർക്ക്‌ രണ്ടുപേരും, അനൂപിന് മാത്രം 3. ഒരാളെ മാറ്റി നിർത്തിക്കമായിരുന്നു. അത് മോശമായിപ്പോയി.

ഒരിക്കൽക്കൂടി അഡോണി ക്യാപ്റ്റൻ (പക്ഷെ അതിലൊരു ചെറിയ പ്രശ്നോണ്ടല്ലോ ?, ഹാ അതവര് മാനേജ് ചെയ്തോളും. എന്താണെന്ന് ഞാൻ പറയണില്ല)
ബിഗ്‌ബോസ് കൺഫഷൻ റൂമിൽ സൂര്യയെ വിളിപ്പിച്ചു അങ്ങനെ വിളി വരുമ്പോൾ സൂര്യ പറഞ്ഞപോലെ പേടിയാണ് ??.വിശേഷം ചോയ്ക്കാനാരുന്നത്രേ?.ന്റെ ബോസേട്ടാ ആ കൊച്ചിന്റെ പാതി ജീവൻ പോയി.

read also:നിന്നെ നീ അറിയാതെ സ്നേഹിച്ചിരുന്ന ആരാധിച്ചിരുന്ന ഒരാള്‍ കൂടി ഉണ്ടായിരുന്നു; ശോഭയെക്കുറിച്ചു ബാലചന്ദ്ര മേനോന്‍
ശേഷം സ്പോൺസർ ടാസ്‌ക് നടന്നു. പിന്നെ ഡെയിലി ടാസ്ക് “ബിഗ്‌ബോസ് വീട്ടിൽ എന്നെന്നും ഓർത്തുവെക്കാനായി വളരെ അധികം സ്വാധീനിച്ച ഒരു സുഹൃത്തിനെ കുറിച്ച് പറയുക” എന്നതായിരുന്നു.അതിൽ എടുത്തു പറയാവുന്നതിൽ ഒന്ന് കിടിലു മണിക്കുട്ടനെ കുറിച്ച് കഴിഞ്ഞ ആഴ്ച വരെ പറഞ്ഞതൊക്കെ നമ്മൾ കണ്ടതാണ് അതിൽ നിന്നു മാറിയ ഒരു ചിന്ത ആയിരുന്നു. ഒരുപക്ഷെ ഒരു സേഫ് സോൺ പിടിച്ചതായിരിക്കാം എന്നെനിക്കു തോന്നി. പ്രേക്ഷകരുടെ മുന്നിൽ താൻ നെഗറ്റീവ് ആയിട്ടുണ്ട് എന്നത് പുള്ളി മനസിലാക്കിയിരിക്കുന്ന സാഹചര്യത്തിൽ,ഗെയിം വൈസ് നല്ല thought ആണ്.രണ്ടാമത് സൂര്യ..കുട്ടി മണിക്കുട്ടനെ വിടില്ല.. ഞങ്ങൾ കണ്ടു മണിക്കുട്ടൻ പോയ ആ ദിവസങ്ങൾ എങ്ങനെ ആയിരുന്നു എന്നത്. കേട്ടിരുന്നവർ യാതൊന്നും പറഞ്ഞില്ല.സായിക്കു മാത്രമാണ് ചിരി വന്നതായി കാണിച്ചത്.

സായി കുട്ടാ.. തുറന്നു പറഞ്ഞൂടായിരുന്നോ ?. ശോകമൂകമായ ഈ എപ്പിസോഡിന് ഒരു കൺടെന്റ് കിട്ടുമായിരുന്നു. ങ്ഹാ പ്രതികരണ ശേഷി ഉണ്ടാരുന്ന ഒരു വ്യക്തിയെ അന്നേരം മിസ്സ്‌ ചെയ്തു ?
മൂന്നാമത് സായി, നന്നായി സായി ആ ഒരു മാപ്പ് പറച്ചിൽ ?റംസന്റെ ഒക്കെ വിഷമം അതായിരുന്നല്ലോ അത് മാറ്റി കൊടുത്തത് നന്നായി?.പക്ഷെ റംസാൻ പ്ലസ്സിൽ എന്താണ് സായി മാപ്പ് പറഞ്ഞില്ല എന്നു പറഞ്ഞത്. ഇതിനു ശേഷം ആയിരിക്കുമല്ലേ മാപ്പ് പറഞ്ഞത്, അതെന്തായാലും നന്നായി..
പിന്നെ അങ്ങോട്ട്‌ സർവ്വേ ആയിരുന്നു കിടിലുവിന്റെ വക “ആരൊക്കെ ഇത്ര ദിവസങ്ങളിൽ കരഞ്ഞു” എന്നതിൽ ?.

കൺഫഷൻ റൂമിൽ നിങ്ങൾ ഇന്നലെ കരഞ്ഞപ്പോൾ കൂടെ നെഞ്ച് പിടഞ്ഞവർ ആണ് ഞങ്ങൾ, ഇന്ന് അത് ഒരു ഡിസ്കഷൻ ആക്കിയത് ശെരി ആയിട്ട് എനിക്ക് തോന്നിയില്ല.ബാക്കിയുള്ളവർക്ക് എങ്ങനെ എന്നറിഞ്ഞുട.അതുപോലെ ആത്മാർത്ഥ സുഹൃത്തായി മണിക്കുട്ടനെ രാവിലെ പറഞ്ഞത് ബൂസ്റ്റ്‌ ആക്കാൻ ആരുന്നല്ലേ!!! …കൊള്ളാം നൈഷ്

?
നാളെ വീക്കെൻഡ് എപ്പിസോഡ്, ലാലേട്ടന്റെ വരവാണ്.. ആരെ കൊണ്ടുപോകും എന്നു സൂചന കിട്ടി.. ചിലർ അറിഞ്ഞു കാണും എന്നു കരുതുന്നു. ഞാനായിട്ട് പറഞ്ഞു ചിലരുടെ എങ്കിലും ആകാംഷക്കു വിരാമം ഇടുന്നില്ല ?

shortlink

Related Articles

Post Your Comments


Back to top button