അച്ഛന്റെ വിയോഗ വാർത്തയറിഞ്ഞ് പൊട്ടിക്കരയുന്ന ഡിംപലിനീയായിരുന്നു കഴിഞ്ഞ ബിഗ് ബോസ് എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. പ്രേക്ഷകരെയും സഹതാരങ്ങളെയും ഒരേപോലെ കണ്ണീരിലാഴ്ത്തിയതായിരുന്നു ഡിംപലിന്റെ അച്ഛന്റെ വിയോഗം. ഇപ്പോഴിതാ ഡിംപലിന്റെ വേദനയിൽ പങ്കുചേരുകയാണ് അവതാരകയും നടിയും മുൻ ബിഗ്ബോസ് താരവുമായ ആര്യ.
“ഇത്രയും വേദനയിലൂടെ ഒരാൾ കടന്നു പോകുന്നു എന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. എഴുപത് ദിവസം ആ വീട്ടിൽ കഴിയുമ്പോൾ മാനസികമായി ഒരാൾ വളരെയധികം തളർന്നിരിക്കുകയാകും അതിനിടെ, എനിക്കറിയില്ല അവൾ ഇതെങ്ങനെ അഭിമുഖീകരിക്കുന്നു എന്ന്. ഇപ്പോൾ അവൾ അനുഭവിക്കുന്ന വേദന, അതെനിക്ക് മനസിലാക്കാൻ കഴിയുന്നുണ്ട്,” ആര്യ എഴുതി.ഇതിനൊപ്പം, സീസണിന്റെ തുടക്കം മുതൽ തന്നെ തന്റെ പ്രിയപ്പെട്ട മത്സരാർത്ഥിയായിരുന്നു ഡിംപൽ എന്നും ആര്യ പറയുന്നു.
“പ്രിയപ്പെട്ട ഡിംപൽ, എന്നെ സംബന്ധിച്ചിടത്തോളം, നീയാണ് ഈ സീസണിലെ വിജയി. ആദ്യം മുതൽ തന്നെ ഞാൻ വളരെയധികം നിങ്ങളെ ആരാധിച്ചിരുന്നു. നിങ്ങൾ ഇതിനോടകം തന്നെ ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. പിടിച്ചു നിൽക്കു. പപ്പ വളരെയധികം അഭിമാനത്തിൽ ആയിരിക്കും, ഇനി മുതൽ അദ്ദേഹം നിങ്ങൾക്കൊപ്പം നിന്ന് നിങ്ങളെ നയിക്കും. ഈ സാഹചര്യം തരണം ചെയ്യാനുള്ള ശക്തി നിനക്കുണ്ടാകട്ടെ. നിന്നെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ, ആത്മാവിനു നിത്യശാന്തി നേരുന്നു,” ആര്യ കുറിച്ചു.
Post Your Comments