കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുകയാണ്. സിനിമ ഷൂട്ടിങ് എല്ലാം നിർത്തി വെച്ചിരിക്കുകയാണ്. എന്നാൽ കന്നഡ നടൻ അർജുൻ ഗൗഡ ഇപ്പോഴും തിരക്കിലാണ്. അത് സിനിമയുടെ ഭാഗമായല്ല, മറിച്ച് കോവിഡ് മൂലം കഷ്ടപ്പെടുന്ന രോഗികൾക്ക് കൈത്താങ്ങാകുകയാണ് അദ്ദേഹം. കോവിഡ് രോഗികള്‍ക്കുവേണ്ടിയുള്ള ആംബുലന്‍സ് ഡ്രൈവറായിരിക്കുകയാണ് അർജുൻ.
എല്ലാ ദിവസവും തന്റെ കുടുംബത്തില്‍ പാല് വിതരണം ചെയ്തിരുന്ന പ്രായമായ സ്ത്രീയുടെ മരണമാണ് അർജുനെ ഈ ഒരു പുണ്യ പ്രവർത്തിയിലേക്ക് നയിച്ചത്. കോവിഡ് ബാധിച്ച് അവര്‍ മരിച്ചതിനെ തുടര്‍ന്ന് അവരുടെ കൊച്ചുമകന് ശവശരീരം ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്ക് എത്തിക്കാന്‍ ആംബുലന്‍സ് വിളിച്ചു. 12,000 രൂപയാണ് ഇതിനായി ചെലവു വന്നത്. ഇത് തന്നെ അസ്വസ്ഥനാക്കിയെന്നും അങ്ങനെ പ്രൊജക്റ്റ് സ്മൈല്‍ ട്രസ്റ്റിനെ സമീപിക്കുകയും ആംബുലന്‍സ് ഡ്രൈവറാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. തനിക്ക് വണ്ടിയോടിക്കാന്‍ അറിയാമെങ്കിലും ആംബുലന്‍സ് ഓടിക്കുന്നത് ആദ്യമാണെന്നാണ് താരം പറയുന്നത്.
ഇതിനോടകം നിരവധി പേരുടെ സംസ്കാരമാണ് അര്ജുന് ഏറ്റെടുത്ത് നടത്തിയത്. ഒരു മൃതദേഹം ദഹിപ്പിക്കാന്‍ ഒന്നര മണിക്കൂറാണ് എടുക്കുന്നത്. ഓരോ ശ്മശാനത്തിലും ഒന്നോ രണ്ട് ഇന്സിനെറേറ്ററാണ് ഉണ്ടാവുക. ചിലസമയങ്ങളില്‍ ഒരു ബോഡി സംസ്കരിക്കാന്‍ രാവിലെ കൊണ്ടുപോയാല്‍ രാത്രി വരെ നില്‍ക്കേണ്ടതായി വരും. അതുവരെ ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ ഐസ് ബോക്സ് കരുതുമെന്നുമാണ് അര്ജുന് പറയുന്നത്.
‘ഞാന്‍ എന്റെ സുരക്ഷയ്ക്ക് ആവശ്യമായ മുന്‍കരുതലുകളെല്ലാം എടുത്തിട്ടുണ്ട്. ആവശ്യമായ പരിശീലനവും നേടിയിട്ടുണ്ട്. സഹായം വേണ്ടവര്‍ ആരാണോ, അവര്‍ എവിടെ നിന്ന് വരുന്നു ഏത് മതത്തില്‍ പെടുന്നു, ഏത് ജാതിയില്‍ പെടുന്നു എന്നൊന്നും ഞാന്‍ നോക്കുന്നില്ല. എന്നാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്നു. ഇപ്പോള്‍ ധാരാളം പേര് അനുമോദനങ്ങളറിയിക്കുന്നുണ്ട്. ഒരുപാട് സന്തോഷമുണ്ട് അതില്‍. പക്ഷേ ഇതെന്റെ കടമയായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്…’- അർജുൻ പറയുന്നു.
https://www.instagram.com/p/COQazwGrXim/?utm_source=ig_web_copy_link
Post Your Comments