അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ യുവനടന്മാർക്കിടയിൽ വിലപിടിപ്പുള്ള താരമായി മാറിയ നടനാണ് ആന്റണി വര്ഗീസ്. എണ്ണം പറഞ്ഞ ചിത്രങ്ങൾ കൊണ്ടുതന്നെ ഒരു വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കാനും അദ്ദേഹത്തിനായി. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ വേഗത്തിലാണ് തരംഗമാകുന്നത്.
ആന്റണി രണ്ട് വര്ഷം മുൻപ് തൊഴിലാളി ദിനത്തിൽ ആശംസകൾ അർപ്പിച്ച് ഓട്ടോറിക്ഷ തൊഴിലാളിയായ അച്ഛന്റെ ഫോട്ടോ പങ്കുവെച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. എന്നാൽ ഇത്തവണയും അപ്പന്റെ ഫോട്ടോയും രസകരമായ ഒരു കുറിപ്പുമായി ആന്റണി എത്തുകയാണ്.
കുറെ നേരമായി റൂമിൽ ചുറ്റിത്തിരിയുന്ന അപ്പനോട് കാര്യം അന്വേഷിച്ചപ്പോൾ ‘ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന് അപ്പൻ’ മറുപടി പറഞ്ഞു എന്നും,
ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകാൻ വേണ്ടിയാണ് ഇതെന്നും ആന്റണി ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.
ആന്റണി വര്ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്… ഉടനെ പറയാ 2 വർഷം മുൻപ് എന്നെ വച്ചു തൊഴിലാളി ദിനത്തിന്റെ അന്ന് നീ ഫോട്ടോ ഇട്ടില്ലേ ഇന്ന് തൊഴിലാളി ദിനമാണ് വേണമെങ്കിൽ എന്റെ ഫോട്ടോ ഇട്ടോട്ടോ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലന്ന്… സംഭവം വേറൊന്നും അല്ല ഓട്ടോ സ്റ്റാൻഡിൽ ചെല്ലുമ്പോൾ അവിടത്തെ ചേട്ടന്മാരുടെ മുന്നിലും ഓട്ടോയിൽ കയറുന്നവരുടെ മുന്നിലും അപ്പനൊന്ന് ആളാകണം … അപ്പന്റെ ആഗ്രഹം അല്ലെ സാധിച്ചു കൊടുക്കാം എന്നുകരുതി… കണ്ടാൽ അപ്പൻ അറിയാതെ ഞാൻ എടുത്ത ഫോട്ടോ ആണെന്ന് തോന്നുമെങ്കിലും ഫുൾ അഭിനയം ആണ് .
അപ്പൻ കുറെ നേരമായിട്ടു റൂമിൽ ചുറ്റിത്തിരിയുന്ന കണ്ടിട്ട് ഞാൻ ചോയിച്ചു എന്ത് പറ്റിന്ന്… ഉടനെ പറയാ 2 വർഷം മുൻപ് എന്നെ…
Posted by Antony Varghese on Saturday, 1 May 2021
Post Your Comments