ടെലിവിഷൻ ആരാധകരുടെ പ്രിയപരിപാടിയാണ് ബിഗ് ബോസ്. കൊറോണ വ്യാപനത്തിന്റെ ഘട്ടത്തിൽ ബിഗ് ബോസ് രണ്ടാം സീസൺ എഴുപതാം ദിനത്തോടെ അവസാനിപ്പിക്കേണ്ടി വന്നിരുന്നു. വർഷത്തിന് ശേഷം വീണ്ടും ആരംഭിച്ച ബിഗ് ബോസ് സീസൺ 3യും ഉടനെ അവസാനിപ്പിക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
കൊറോണ വ്യാപനം അതിശക്തമാകുമ്ബോള് ഷൂട്ടിങ് നിർത്തിവയ്ക്കേണ്ട സാഹചര്യമുണ്ടായാൽ ബിഗ് ബോസ് ഷോയും നിർത്തേണ്ടിവരും. എന്നാല്‍ ബിഗ് ബോസിന് കൊറോണ ഭീഷണിയല്ലെന്ന വിലയിരുത്തലിലാണ് ഏഷ്യാനെറ്റ്. ഏറ്റവും പെര്‍ഫെക്ട് ബയോബബിളാണ് ബിഗ് ബോസ്. അതിനകത്തേക്ക് കൊറോണ വൈറസിന് കടക്കാനാകില്ലെന്നാണ് ചാനലിന്റെ വിലയിരുത്തല്‍. അതുകൊണ്ട് തന്നെ മത്സരാര്‍ത്ഥികളില്‍ പരിശോധനയും മറ്റും തുടര്‍ന്ന് ബിഗ് ബോസ് മുൻപോട്ട് പോകുമെന്നാണ് സൂചന. എന്നാൽ വൈൽഡ് കാർഡ് എൻട്രിയിലൂടെ ഇനി ആരേയും ബിഗ് ബോസ് ഷോയിലേക്ക് കൊണ്ടു വരികയുമില്ല.
മണിക്കുട്ടന്റെ സ്വമേധയാ ഉള്ള പിന്മാറ്റം സഹമത്സരാര്ഥികളെയും പ്രേക്ഷകരില്‍ നല്ലൊരു വിഭാഗത്തെയും നിരാശരാക്കിയിരുന്നു. മണിക്കൂറുകൾ പിന്നിട്ടപ്പോൾ മണിക്കുട്ടന് തിരിച്ചു എത്തുകയും ചെയ്തു. കൂടാതെ ബിഗ് ബോസ് ഹൗസില്‍ നിന്ന് അച്ഛന്റെ മരണത്തെ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് ഡിംബള്‍ ഭാല്‍. ചടങ്ങുകള്‍ക്ക് ശേഷം ഡിംബലിന് മത്സരത്തിലേക്ക് മടങ്ങി വരാൻ കോവിഡ് മാനദണ്ഡങ്ങള്‍ തടസ്സമാകും. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് ക്വാറന്റീനിലും മറ്റും നിന്ന് ഡിംബലിന് വീണ്ടും മത്സരത്തില്‍ സജീവമാകാന്‍ പ്രതിസന്ധികള്‍ ഏറെയാണ്. അതുകൊണ്ട് തന്നെ ഇനി ഡിംബള്‍ ബിഗ് ബോസില്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്.
കേരളത്തില്‍ സീരിയലുകള്‍ക്കും മറ്റും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടും ബിഗ് ബോസ് പോലുള്ള ഷൂട്ടിംഗുകള്‍ക്ക് വിലക്കില്ല. അതുകൊണ്ട് തന്നെ ചെന്നൈയില്‍ ലോക്ഡൗണ്‍ കാലത്തും ഷൂട്ടിങ് തുടരാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി കോവിഡ് നയം കൊണ്ടു വരികയും അതില്‍ ടിവി ഷോകള്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കാര്യങ്ങള്‍ പ്രതികൂലമാകും.
Post Your Comments