അന്തരിച്ച ഛായാഗ്രാഹകൻ കെ.വി. ആനന്ദിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ വിനീത്. സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണ് ഈ വിടവാങ്ങലെന്ന് വിനീത് കുറിച്ചു.
‘പറയാൻ വാക്കുകൾ കിട്ടുന്നില്ല. ഹൃദയഭേദകം എന്നുതന്നെ പറയാം. ഓരോ വർക്കുകളിലും മാജിക് സൃഷ്ടിച്ച വലിയ സംവിധായകനും ഛായാഗ്രാഹകനുമാണ് അദ്ദേഹം. കാതൽ ദേശം എന്ന ചിത്രത്തിലൂടെ ആ ഫ്രെയ്മിൽ ഉൾപ്പെടാൻ എനിക്കും ഭാഗ്യം ലഭിച്ചു. സുവർണസ്മരണകൾ എന്നും നിലനില്ക്കും. സിനിമാലോകത്തിന് ഇത് തീരാനഷ്ടം.’–വിനീത് കുറിച്ചു.
കെ.വി. ആനന്ദ് ക്യാമറ ചെയ്ത ആദ്യ തമിഴ് ചിത്രം കാതൽ ദേശത്തിലെ നായകനായിരുന്നു വിനീത്. ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അബ്ബാസും വിനീതുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എ.ആർ. റഹ്മാനായിരുന്നു സംഗീതം.
Post Your Comments