ചെന്നൈ: ബി.ജെ.പി പ്രവർത്തകരിൽനിന്ന് നേരിട്ട ഭീഷണിയെത്തുടർന്ന് തമിഴ്നാട് സർക്കാർ വാഗ്ദാനം ചെയ്ത പൊലീസ് സംരക്ഷണം നിരസിച്ച് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതിൽ നന്ദി. ഈ പദവിയെ ഞാൻ മാന്യമായി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നു. ഇതേ ഓഫിസർമാരുടെ സമയം ഈ കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ മറ്റേതെങ്കിലും നല്ലതിനായി ഉപയോഗപ്പെടുത്തുവെന്ന് സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
തനിക്ക് നേരേ ബി.ജെ.പി വധഭീഷണി മുഴക്കുന്നുവെന്നാരോപിച്ച് സിദ്ധാർഥ് രംഗത്ത് വന്നിരുന്നു. തമിഴ് നാട് ബി.ജെ.പി ഐടി സെൽ തന്റെ ഫോൺ നമ്പർ ചോർത്തിയെന്നും 500ലധികം ഫോൺ കോളുകളാണ് വന്നതെന്നും കോളുകളെല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്നും സിദ്ധാർഥ് ആരോപിച്ചിരുന്നു.
ഇതിനെ തുടർന്നാണ് സംരക്ഷണം നൽകാമെന്ന വാഗ്ദാനവുമായി തമിഴ്നാട് സർക്കാർ രംഗത്തെത്തിയത്.
Post Your Comments