ഫാഷന്റെ കാര്യത്തില്‍ മുന്നിലാണ് ശ്രുതി ഹസന്. ധരിയ്ക്കുന്ന വേഷം മുതല്‍ ആഭരണങ്ങളും ചെരുപ്പും എല്ലാം ലേറ്റസ്റ്റ് ഫാഷനും, വ്യത്യസ്തവുമാക്കാന്‍ എന്നും ശ്രമിയ്ക്കുന്ന നടിയാണ്. പലപ്പോഴും ശ്രുതിയുടെ അത്തരം വേഷവിധാനങ്ങള്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ മാസ്ക് പരിചയപ്പെടുത്തുകയാണ് ശ്രുതി ഹസൻ.
വൈരക്കല്ല് തുന്നിച്ചേര്‍ത്ത അതി മനോഹരം ഒരു മാസ്ക്. അതില്‍ മെറ്റല്‍ കൊണ്ട് ‘തമിഴ് പൊണ്ണ്’ എന്ന് എഴുതിയതും കാണാം. മാസ്കിന്റെ രണ്ട് വശങ്ങളിലും കൂട്ടിച്ചേര്‍ത്ത് ഒരു ചെയിനും ഉണ്ട്. ഡബിള്‍ മാസ്ക് ആണെന്നാണ് ശ്രുതി പറഞ്ഞിരിക്കുന്നത്.
വിജയ് സേതുപതിയ്ക്കൊപ്പം ലാഭം എന്ന തമിഴ് ചിത്രത്തിലാണ് അടുത്തതായി ശ്രുതി ഹസന് അഭിനയിക്കുന്നത്.
https://www.instagram.com/p/COP5tjqhtKL/?utm_source=ig_web_copy_link
Post Your Comments