രാജ്യമൊട്ടാകെ കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ ഒഫീഷ്യൽ ട്വിറ്റർ പേജ് കൊവിഡ് വിവരങ്ങൾ പങ്കുവെക്കുന്നതിനായി വിട്ടു നൽകാനൊരുങ്ങി ആർആർആർ ടീം. സംവിധായകൻ രാജമൗലിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
”ഈ സമയം ഭീകരമാണ്. ആധികാരിക വിവരങ്ങൾ നൽകേണ്ട ഈ മണിക്കൂറിൽ ഞങ്ങളുടെ ടീം അതിനായുള്ള ശ്രമം തുടങ്ങുന്നു. ഇനി മുതൽ ആർആർആർ സിനിമയുടെ ഒഫീഷ്യൽ അക്കൗണ്ട് നിങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതിനായി ഫോളോ ചെയ്യാം. നിങ്ങളിൽ കുറച്ചുപേർക്കെങ്കിലും സഹായം എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞേക്കും”- രാജമൗലി ട്വിറ്ററിൽ കുറിച്ചു.
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാം ചരൺ , ജൂനിയർ എൻടിആർ എന്നിവരെ കേഡനഹ്ര കഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആർആർആർ’. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപേരാണ് ‘ആർആർആർ’. 450 കോടി മുതൽ മുടക്കിലാണ് ആർആർആർ ഒരുങ്ങുന്നത്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
2021 ഒക്ടോബർ 13നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
Post Your Comments