GeneralKollywoodLatest NewsMollywoodNEWSSocial Media

‘എന്റെ കരിയറിൽ സുപ്രധാന പങ്കുവഹിച്ച ആൾ’ ; കെ.വി. ആനന്ദിനെ അനുസ്മരിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം ‘കനാ കണ്ടേൻ’ സംവിധാനം ചെയ്തത് കെ.വി. ആനന്ദ് ആയിരുന്നു

അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ആനന്ദ് എന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

‘നിങ്ങള്‍ വിചാരിക്കുന്നതിലും വലിയ രീതിയില്‍ എന്റെ കരിയറില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട് നിങ്ങൾ.’–പൃഥ്വിരാജ് പറഞ്ഞു.

https://www.facebook.com/PrithvirajSukumaran/posts/322084512617442

പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച തമിഴ് ചിത്രം ‘കനാ കണ്ടേൻ’ സംവിധാനം ചെയ്തത് കെ.വി. ആനന്ദ് ആയിരുന്നു. കെ.വി. ആനന്ദിന്റെയും ആദ്യ സംവിധാനസംരംഭമായിരുന്നു ഇത്. ചിത്രത്തിൽ മഥൻ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്.

പൃഥ്വിയെ കൂടാതെ മോഹൻലാൽ, പ്രിയദർശൻ, നിവിൻ പോളി, ടൊവീനോ, മഞ്ജു വാരിയർ തുടങ്ങി നിരവധി താരങ്ങൾ കെ.വി. ആനന്ദിന് ആദരാ‍ഞ്ജലികളുമായി എത്തി.

ഹൃദയാഘാതം മൂലം ഇന്ന് രാവിലെ ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം ആനന്ദിന്റെ അന്ത്യം. 54 വയസായിരുന്നു. ഫോട്ടോ ജേര്‍ണലിസ്റ്റ് ആയി തന്‍റെ കരിയര്‍ ആരംഭിച്ച കെ വി ആനന്ദ് പിന്നീട് വെള്ളിത്തിരയിലേക്ക് ചുവടു മാറ്റുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button