ഷൂട്ടിങ് നിർത്തി വെച്ചു, ഇനി എനിക്ക് ചെയ്യാനുള്ളത് ഇതാണ് ; നിഖിൽ സിദ്ധാർത്ഥ പറയുന്നു

വീട്ടില്‍ ഇരുന്നുകൊണ്ട് ജനങ്ങള്‍ക്ക് സഹായം എത്തിയ്ക്കുക എന്നതാണ് ഇനി എനിക്ക് ചെയ്യാനുള്ളത് എന്ന് നിഖിൽ

രാജ്യം വീണ്ടും കോവിഡിനെ നേരിടുകയാണ്. ഭയത്തോടുകൂടിയാണ് ഓരോ ദിനങ്ങളിലൂടെയും ജനങ്ങൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കോവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തില്‍ സിനിമ – സീരിയല്‍ ഷൂട്ടിങുകളെല്ലാം വീണ്ടും നിര്‍ത്തി വച്ചിരിക്കുകയാണ്. ഇപ്പോഴിതാ പ്രതീക്ഷയും ആത്മവിശ്വാസവും പകർന്നു കൊണ്ട് തെലുങ്ക് യുവനടൻ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.

നിഖില്‍ സിദ്ധാര്‍ത്ഥയുടെയും രണ്ട് സിനിമകളാണ് നിര്‍ത്തി വച്ചിരിയ്ക്കുന്നത്. 18 പേജസ്, കാര്‍ത്തികേയ 2 എന്നീ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചുവരികയായിരുന്നു നിഖില്‍.

നിഖിലിന്റെ കുറിപ്പ്

എല്ലാം നല്ല രീതിയില്‍ പോയിക്കൊണ്ടിരിയ്ക്കുമ്പോഴാണ് കൊവിഡ് വൈറസ് വീണ്ടും ശക്തമായത്. ഈ സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തി വയ്ക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും കൊവിഡ് രോഗ ബാധ ഉണ്ടായേക്കാം. നമ്മുടെ സുഹൃത്തുക്കളിലൂടെയും ബന്ധുക്കളിലൂടെയും രോഗം പടരാന്‍ അധികം താമസം വേണ്ട. ചെറുപ്പക്കാര്‍ക്കും രോഗം ബാധിയ്ക്കുന്നുണ്ട്. എന്റെ പരിചയത്തിലുള്ള 31 വയസ്സുകാരന്‍ കൊവിഡ് വൈറസ് കാരണം മരണപ്പെട്ടു. അതുകൊണ്ട് നമുക്ക് പരമാവധി വീടുകളില്‍ തന്നെ കഴിയാം. അത്യാവശ്യത്തിന് പുറത്ത് പോവുമ്പോള്‍ മാസ്‌ക്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കാം.

എന്റെ ഭാര്യ പല്ലവി ഡോക്ടറാണ്. അവര്‍ രണ്ട് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു. ഞാനും വാക്‌സിന്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇപ്പോള്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നത് വീട്ടില്‍ ഇരുന്നുകൊണ്ട് ജനങ്ങള്‍ക്ക് സഹായം എത്തിയ്ക്കുക എന്നത് മാത്രമാണ്. സോഷ്യല്‍ മീഡിയയിലൂടെ ബെഡ്ഡിനും ഓക്‌സിജനും പ്ലാസ്മയ്ക്കും വേണ്ടി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനാണ് ഞാന്‍ ശ്രമിയ്ക്കുന്നത്. വീട്ടിലുള്ള എന്റെ സമയം ഉപകാരപ്രദമാക്കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിയ്ക്കുന്നത് തടയാനും, ജനങ്ങളില്‍ അവബോധം ഉണ്ടാക്കാന്‍ ശ്രമിയ്ക്കാനും ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ടായിരിയ്ക്കും എന്ന് നിഖില്‍ സിദ്ധാര്‍ത്ഥ പറയുന്നു

Share
Leave a Comment