CinemaGeneralLatest NewsMollywoodNEWS

മക്കള്‍ക്ക് ജോലിത്തിരക്ക് എന്‍റെ സന്തോഷം കൊച്ചു മക്കളാണ്: മല്ലിക സുകുമാരന്‍ തുറന്നു പറയുമ്പോള്‍!

കുഞ്ഞുങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇപ്പോൾ അവർ വലുതായി

കൊച്ചു മക്കളുമായുള്ള സുഖ സന്തോഷങ്ങളെക്കുറിച്ച് മനസ്സ് തുറന്നു നടി മല്ലിക സുകുമാരന്‍. മക്കള്‍ വലുതായപ്പോള്‍ പിന്നീട് കൊച്ചു മക്കളോടായി തനിക്ക് കൂടുതല്‍ അടുപ്പമെന്നും ജോലിത്തിരക്കുകളും ഉത്തരവാദിത്തങ്ങളും മക്കളെ ബിസി ആകുമ്പോള്‍ കൂടുതല്‍ അടുപ്പം തനിക്ക് കൊച്ചു മക്കളോട് ആണെന്നും അവരുടെ കിലുക്കാംപ്പെട്ടി പോലെയുള്ള സംസാരമാണ് തന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷമെന്നും ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ മല്ലിക സുകുമാരന്‍ പറയുന്നു.

വീട്ടുകാര്യങ്ങളും കൊച്ചു മക്കളുടെ കാര്യങ്ങളുമൊക്കെ നോക്കി ജീവിക്കുന്ന മല്ലിക സുകുമാരന്‍ ഇടയ്ക്ക് ചില സിനിമകളിലും ഇപ്പോള്‍ മുഖം കാണിക്കാറുണ്ട്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലവ് ആക്ഷന്‍ ഡ്രാമയിലാണ് മല്ലിക സുകുമാരന്‍ അവസാനമായി അഭിനയിച്ചത്.

മല്ലിക സുകുമാരന്റെ വാക്കുകള്‍

കുഞ്ഞുങ്ങളായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ഇപ്പോൾ അവർ വലുതായി. കല്യാണം ഒക്കെ കഴിഞ്ഞപ്പോൾ എനിക്ക് തോന്നാറുണ്ട് കൊച്ചുമക്കളാണ് വലിയ സന്തോഷമെന്ന്. ജോലിത്തിരക്കുകൾ ഉത്തരവാദിത്തങ്ങൾ അങ്ങനെയൊക്കെ പറഞ്ഞു മക്കളങ്ങ് പോകും. അപ്പോഴാവും  ഫോണിലൂടെ കൊച്ചു മക്കള്‍ അച്ചാമ്മ എന്നും പറഞ്ഞു കിലുക്കാംപെട്ടി പോലെ  സംസാരിക്കുന്നത്. അത്  കേൾക്കുമ്പോൾ കിട്ടുന്ന  ഒരു സുഖം ഉണ്ട് അതാണ് ഇപ്പോഴത്തെ വലിയ സന്തോഷം.

shortlink

Related Articles

Post Your Comments


Back to top button