കൊവിഡ് രണ്ടാം ഘട്ടം രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്. ദിനംപ്രതി നിരവധി മരങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അന്ത്യ നിമിഷത്തിലെ പ്രാർത്ഥനകളും പൂജകളും മോക്ഷത്തിനുള്ള കര്‍മ്മങ്ങളും ഒന്നിമില്ലാതെ കൊവിഡ് പ്രോട്ടോക്കോൾ തീരുമാന പ്രകാരം ആളുകളുടെ മൃതദേഹങ്ങൾ കത്തിക്കുന്നത് ഇന്ന് ഒരു നൊമ്പര കാഴ്ചയാണ്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ സരായ് കലേഖാൻ ശ്മശാനത്തിലെ ദൃശ്യങ്ങള്‍ ഏവരുടേയും നെഞ്ചു തകര്‍ക്കുന്നതായിരുന്നു. ശ്മശാനങ്ങള്‍ക്ക് മുമ്പിൽ ഊഴം കാത്ത് കിടക്കുന്ന പൊതിഞ്ഞുകെട്ടിയ മൃതദേഹങ്ങളുടെ ചിത്രങ്ങൾ ഓരോരുത്തരെയും കണ്ണീരിലാഴ്ത്തുന്നു. ഇപ്പോഴിതാ ഈ അവസ്ഥയെ കുറിച്ച് ഗാനരചയിതാവും ഹോമിയോപ്പതി ഡോക്ടമറുമായ മനു മഞ്ജിത്ത് എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാവുന്നത്.
”മരിച്ചു പോയിട്ടും കത്തിയെരിയാൻ ഇങ്ങനെ ഊഴം കാത്ത് വരി ‘കിടക്കേണ്ടി’ വരുന്നവരിൽ ഇന്നോളം ചിരിച്ച് നമ്മുടെ കൂടെയുള്ളവരുടെ മുഖമൊന്ന് ഓർത്ത് നോക്കൂ. മാസ്ക് ശരിയായി ധരിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്തതിനും മറ്റും ഇതാ ഇന്നും കേരളം പിഴയൊടുക്കിയത് 64 ലക്ഷം രൂപയ്ക്ക് മുകളിലാണ്. ഇനിയും എന്ത് കണ്ടാലാണ് നമ്മൾ മാറുക?” എന്നാണ് മനു മഞ്ജിത്ത് മൃതദേഹങ്ങളുടെ നീണ്ട നിരയുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
Post Your Comments