വിനയൻ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയാണ് മേഘ്‌ന രാജ്. തുടർന്ന് നിരവധി മലയാള ചിത്രങ്ങളിൽ താരം അഭിനയിച്ചു. മേഘ്‌നയുടെ വിശേഷങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. മേഘ്ന നാലുമാസം ഗർഭിണിയായിരിക്കെയാണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ മരണം. ചീരു എന്ന് വിളിക്കുന്ന ചിരഞ്ജീവിയുടെ ചിത്രങ്ങളും ഓർമകളും മേഘ്ന ഇടയ്ക്കിടെ സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ചിരഞ്ജീവിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടുള്ള മേഘ്നയുടെ കുറിപ്പാണ് നോവുണർത്തുന്നത്. അവധിയാഘോഷത്തിനിടെ പാരിസിൽ നിന്നും പകർത്തിയ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ഞാൻ നിന്നെ സ്നേഹിക്കുന്നു… തിരിച്ചുവരൂ എന്നാണ് മേഘ്ന കുറിച്ചത്.
https://www.instagram.com/p/COQD589riYo/?utm_source=ig_web_copy_link
2020 ജൂൺ ഏഴിനായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവിയുടെ അന്ത്യം. പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ 2018 ലാണ് മേഘ്നയും ചിരഞ്ജീവിയും വിവാഹിതരായത്. കുഞ്ഞ് ജനിച്ച ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം മേഘ്ന ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ വരവ് തന്റെ മുന്നോട്ടുള്ള ജീവിതത്തിന് ഏറെ പ്രതീക്ഷ നൽകിയെന്നും മേഘ്ന പറയുന്നു.
Post Your Comments