GeneralKollywoodLatest NewsNEWS

അന്തരിച്ച കെ.വി. ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു ; മൃതദേഹം കുടുംബത്തിന് വിട്ടുനൽകാതെ ശ്മശാനത്തില്‍ സംസ്‌കരിച്ചു

രസഹായമില്ലാതെ സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഛായാഗ്രാഹകന്‍ കെ.വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു. തുടർന്ന് മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെന്നൈയിലെ ബസന്ത് നഗര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു. കുടുംബാംഗങ്ങള്‍ക്ക് മാത്രമാണ് അദ്ദേഹത്തെ അവസാനമായി കാണാൻ അനുവദിച്ചത്.

അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകള്‍ക്കും രണ്ടാഴ്ചകള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ആനന്ദും കുടുംബവും വീട്ടിൽ തന്നെ
ക്വാറന്റീനിൽ കഴിയുകയായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന് ശ്വാസതടസ്സവും നൈഞ്ചുവേദനയും അനുഭവപ്പെട്ടത്. പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയത്.

കോവിഡിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണപ്രശ്‌നങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

shortlink

Related Articles

Post Your Comments


Back to top button