GeneralKollywoodLatest NewsNEWS

ഇനി ദുൽഖറിനൊപ്പമൊരു ചിത്രം ; ആനന്ദ് ചെയ്യാനിരുന്ന പുതിയ പ്രോജക്ടിനെ കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തൽ

ചിമ്പുവിനെയും ചിത്രത്തിനായി പരിഗണിച്ചിരുന്നുവെന്നും രജനീഷ് പറയുന്നു

പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ കെ വി ആനന്ദ് ഇന്ന് രാവിലെയായിരുന്നു അന്തരിച്ചത്. 54 വയസായിരുന്നു. ഹൃദയാഘാതം മൂലം മരിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന് കോവിഡും ബാധിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നതോടെ ചെന്നൈയിലെ പൊതുശമ്ശാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് സംസ്കാരം നടത്തി.

ഇപ്പോഴിതാ അദ്ദേഹവുമായി അവസാനം സംസാരിച്ച വിവരം പങ്കുവെയ്ക്കുകയാണ് സുഹൃത്തും മാധ്യമപ്രവർത്തകനുമായ രജനീഷ്. ദുൽഖർ സൽമാനുമൊത്തൊരു പുതിയ സിനിമ ചെയ്യാൻ ആനന്ദ് പദ്ധതിയിട്ടിരുന്നുവെന്ന് രജനീഷ് പറയുന്നു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

വിവേക് മരിച്ച സമയത്ത് കെ.വി. ആനന്ദുമായി സംസാരിച്ചിരുന്നുവെന്നും ദുൽഖറിനൊപ്പമുള്ള തമിഴ് ചിത്രത്തിന്റെ പ്രാരംഭഘട്ടത്തിലായിരുന്നു അദ്ദേഹമെന്നും രജനീഷ് ട്വീറ്റ് ചെയ്തു. ചിമ്പുവിനെയും ചിത്രത്തിനായി പരിഗണിച്ചിരുന്നുവെന്നും രജനീഷ് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button