ചുരുങ്ങിയ സമയംകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് കീർത്തി സുരേഷ്. മലയാള സിനിമയേക്കാൾ അന്യഭാഷാ ചിത്രങ്ങളിലാണ് താരമിപ്പോൾ തിളങ്ങിക്കൊണ്ടിരിക്കുന്നത്. തെന്നിന്ത്യൻ മുൻ നിര നായികമാരുടെ പട്ടികയിൽ ഇടം പിടിച്ച കീർത്തി സുരേഷിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും സജീവമായ കീർത്തി തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ കീർത്തി പങ്കുവെച്ച ഒ പുത്തൻ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫർട്ടബിൾ ആകുന്ന താരം മനോഹരമായ ഒരു സാരിയാണ് ധരിച്ചിരിക്കുന്നത്. ‘സാരിപ്രേമി’ എന്നാണ് കീർത്തി വീഡിയോ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഇളം നീല നിറത്തിലുള്ള സാരിയിൽ മെറ്റാലിക്ക് ബോർഡറാണ് വരുന്നത്. മഞ്ഞ നിറത്തിലുള്ള ബ്ലൗസ് ആണ് ഇതിനോടൊപ്പം താരം പെയർ ചെയ്തത്.
https://www.instagram.com/p/COLM7T0JnXb/?utm_source=ig_web_copy_link
Post Your Comments