ബോളിവുഡ് താരം ഷാരൂഖ് ഖാനോട് ഉപമിച്ച നടി കങ്കണ റണാവത്തിനെതിരെ സോഷ്യൽ മീഡിയയിൽ ട്രോളുകള്‍. കങ്കണയുടെ ആദ്യ ചിത്രമായ ഗ്യാങ്ങ്സ്റ്റർ പുറത്തിറങ്ങി പതിനഞ്ച് വർഷം പിന്നിടുന്ന വേളയിൽ താരം പങ്കുവെച്ച കുറിപ്പാണ് പരിഹാസത്തിനിടയാക്കിയത്.
‘ എന്റെയും ഷാരൂഖ് ഖാന്റെയും വിജയഗാഥകളാണ് ബോളിവുഡില്‍ എന്നും മികച്ചത്. എന്നാല്‍ ഷാരൂഖ് ജിയെ പോലെയായിരുന്നില്ല ഞാന്‍. ദല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന അദ്ദേഹം ഒരു കോണ്‍വെന്റ് സ്‌കൂളില്‍ പഠിച്ചയാളാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും സിനിമ പശ്ചാത്തലമുള്ളവരാണ്. അതേസമയം വലിയ വിദ്യാഭ്യാസമില്ലാത്ത ഞാന്‍ ഹിമാചല്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് എത്തിയത്’, കങ്കണ പറഞ്ഞു.
എന്നാൽ താരത്തിന്റെ ട്വീറ്റ് ഇപ്പോൾ ട്രോളുകളിൽ നിറയുകയാണ്. ഷാരൂഖിന്റെ മാതാപിതാക്കളുടെ സിനിമാ പശ്ചാത്തലം വ്യക്തമാക്കണമെന്ന് ചിലർ ആവശ്യപ്പെടുമ്പോൾ, എന്തിന്റെ പേരിലായാലും ഷാരൂഖുമായി താരതമ്യപ്പെടുത്തലുകൾ നടത്തരുതെന്നും ചിലർ ഓർമിപ്പിക്കുന്നു.
Post Your Comments