നടൻ വിവേകിനും സംവിധായകൻ താമിരയ്ക്കും പിന്നാലെ തമിഴകത്തെയും സിനിമാലോകത്തെ തന്നേയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കെ.വി ആനന്ദിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. നിരവധി ഹിറ്റ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിക്കുകയും ശ്രദ്ധേയ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ് മലയാള സിനിമാ താരങ്ങൾ ഉൾപ്പടെയുള്ളവർ. സോഷ്യൽ മീഡിയയിലൂടെയാണ് ഏവരും അദ്ദേഹത്തിന് അനുശോചനമറിയിച്ചിരിക്കുന്നത്
“കൺമുന്നില് നിന്നും പോയെന്നേയുള്ളൂ, മനസ്സില്‍ എന്നുമുണ്ടാകും, ഈ നഷ്ടം എന്നേക്കുമാണ്, ആത്മാവിന് നിത്യശാന്തി നേരുന്നു” എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കെ.വി. ആനന്ദിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.
https://www.facebook.com/ActorMohanlal/posts/318338919659380
1994ൽ മോഹൻലാൽ നായകനായെത്തിയ പ്രിയദർശൻ ചിഥ്രം തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛയാഗ്രാഹകനുള്ള ദേശിയ അവാർഡ് സ്വന്തമാക്കിയിട്ടുണ്ട് കെ.വി ആനന്ദ്.
”കെ.വി ആനന്ദിന്റെ വിയോഗം ഞെട്ടിച്ചിരിക്കുകയാണ്, ഏറെ വിഷമപ്പിക്കുന്നതുമാണ്. അദ്ദേഹത്തെ പിരിയുന്ന കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുവെചേരുന്നു, അനുശോചനമർപ്പിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ” എന്നാണ് രജനികാന്ത് ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്.
”കെവി ആനന്ദ് സാർ ഇനിയില്ലെന്ന വാർത്ത കേട്ടാണ് ഞാനുണര്‍ന്നത്. മികച്ച ക്യാമറാമാൻ, സമർത്ഥനായ സംവിധായകൻ, ഏറെ നല്ല മനുഷ്യൻ. സാർ നിങ്ങളെ എന്നേക്കും ഓര്‍മ്മിക്കും, ഏറെ നഷ്ടമാണിത്, വേണ്ടപെട്ടവരോടൊപ്പം ദു:ഖത്തിൽ പങ്കുചേരുന്നു”, അല്ലു അർജുൻ ട്വീറ്റ് ചെയ്തു.
കെ.വി. ആനന്ദിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തമിഴ് നടൻ ഗൗതം കാർത്തിക്. ഛയാഗ്രാഹകൻ സന്തോഷ് ശിവൻ , സംഗീത സംവിധായകൻ ഹാരിസ് ജയരാജ് തുടങ്ങി തമിഴ്, മലയാളം സിനിമാരംഗത്തെ നിരവധിപേര്‍ എത്തിയിട്ടുണ്ട്.
മിന്നാരം, ചന്ദ്രലേഖ, മുതൽവൻ, ജോഷ്, നായക്, ബോയ്സ്, കാക്കി, ശിവാജി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് കെ.വി ആനന്ദ് ഛായാഗ്രഹണം ഒരുക്കിയിട്ടുണ്ട്. 2005ൽ ‘കനാ കണ്ടേൻ’ എന്ന തമിഴ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറിയ അദ്ദേഹം അയൻ, കോ, മാട്രാൻ, അനേഗൻ, കവൻ, കാപ്പാന് തുടങ്ങി നിരവധി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments