BollywoodGeneralLatest NewsNEWS

കോവിഡ് : ബോളിവുഡ് നടൻ രൺധീർ കപൂർ ഐസിയുവിൽ

കരീന കപൂറിന്റേയും കരിഷ്മ കപൂറിന്റെയും അച്ഛനാണ് രണ്‍ധീര്‍

കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന ബോളിവുഡ് നടന്‍ രണ്‍ധീര്‍ കപൂറിനെ ഐസിയുവിലേക്ക് മാറ്റിയാതായി റിപ്പോർട്ട്. കൂടുതല്‍ ടെസ്റ്റുകള്‍ക്കുവേണ്ടിയാണ് താരത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്നാണ് വിവരം. മുംബൈയിലെ കോകിലാബെന്‍ അംബാനി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

നേരത്തെ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രണ്‍ധീര്‍ രംഗത്തെത്തിയിരുന്നു. ശ്വാസതടസമോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തതിനാല്‍ ഐസിയുവിലേക്ക് മാറ്റേണ്ടകാര്യമില്ല. പക്ഷേ കോവിഡുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കുവേണ്ടിയാണ് മാറ്റിയത്. ആശുപത്രി ജീവനക്കാര്‍ മികച്ച പരിഗണനയാണ് തനിക്ക് നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ എവിടെനിന്നാണ് തനിക്ക് രോഗം ബാധിച്ചത് എന്ന് അറിയില്ലെന്നാണ് രണ്‍ധീര്‍ പറഞ്ഞത്. പോസിറ്റീവായെന്ന് അറിഞ്ഞപ്പോള്‍ അമ്പരന്നുപോയെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അദ്ദേഹത്തിന്റെ അഞ്ച് ജീവനക്കാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരും അദ്ദേഹത്തിനൊപ്പം കോകിലാബെന്‍ അംബാനി ഹോസ്പിറ്റലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ബോളിവുഡ് സൂപ്പര്‍താരങ്ങളാണ് കരീന കപൂറിന്റേയും കരിഷ്മ കപൂറിന്റെയും അച്ഛനാണ് രണ്‍ധീര്‍.

shortlink

Post Your Comments


Back to top button