തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സീരിയൽ, സിനിമ ഷൂട്ടിങ്ങുകൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
സാമൂഹിക അകലം പാലിച്ച് നടത്താൻ സാധിക്കാത്ത പ്രവർത്തനങ്ങൾ പരമാവധി ഒഴിവാക്കുന്നതാകും ഉചിതം. ഇക്കാരണം കൊണ്ടു തന്നെ സീരിയൽ, സിനിമ, ഡോക്യുമെൻററി എന്നിവയുടെ ഔട്ട് ഡോർ ഇൻഡോർ ഷൂട്ടുകൾ താൽക്കാലികമായി നിർത്തവയ്ക്കാൻ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments