‘ഇഷ്ക്’ എന്ന ചലച്ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കൊച്ചി സ്വദേശിയായ ആന്‍ ശീതള്‍. 2017ല്‍ പുറത്തിറങ്ങിയ ‘എസ്ര’ എന്ന ചിത്രത്തിലും പ്രധാനപ്പെട്ട വേഷത്തിൽ താരം എത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടിയത്. പ്രത്യേകിച്ച് സിനിമയുടെ ക്ളൈമാക്സ് രംഗം.
ഒരു പൊലീസുകാരൻ സദാചാര പൊലീസായി മാറുന്നതിന്റെ ദുരനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന കാമുകീകാമുകന്മാരായാണ് ആൻ ശീതളും ഷെയ്ൻ നിഗമും ഇഷ്ക്കിൽ വേഷമിട്ടത്. ഒടുവിൽ കാമുകൻ തന്റെ ചാരിത്ര്യശുദ്ധിയിൽ സംശയിക്കുമ്പോൾ അവന് നേരെ നടുവിരൽ കാണിക്കുന്ന പുതിയ കാലത്തെ നായികാമുഖമായിരുന്നു ഇഷ്ക്കിലേത്. യഥാർത്ഥ ജീവിതത്തിൽ ആരെയെങ്കിലും നടുവിരൽ കാണിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ആൻ ശീതൾ അടുത്തിടെ ഒരഭിമുഖത്തിൽ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
‘സുഹൃത്തുക്കൾക്കൊപ്പം പോകുമ്പോൾ ശല്യം ചെയ്ത ഒരു പൂവാലനെ നടുവിരൽ കാണിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ വച്ചായിരുന്നു സംഭവമെന്നുമാണ് ആൻ വെളിപ്പെടുത്തിയത് ‘.
Post Your Comments