പ്രഭുദേവ സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘രാധെ’. ഹൈബ്രിഡ് റിലീസിംഗ് മാതൃകയിലായിരിക്കും ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.ചില ഹോളിവുഡ് സ്റ്റുഡിയോകളൊക്കെ നിലവില്‍ അവലംബിക്കുന്നതുപോലെ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന ദിവസം തന്നെ ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം എത്തിക്കുന്ന രീതിയാണ് ഇത്. സീ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നത്.
സീയുടെ തന്നെ ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീപ്ലെക്സിലൂടെ ആയിരിക്കും ചിത്രത്തിന്‍റെ ഒടിടി റിലീസ്. സീ5 ന്‍റെ സബ്‍സ്‍ക്രിപ്ഷന്‍ എടുത്തവര്‍ക്ക് ചിത്രം സൗജന്യമായി കാണാനാവില്ല, മറിച്ച് നിശ്ചിത തുക അടയ്ക്കേണ്ടിവരും. അതേദിവസം ഡിഷ്, ഡി2എച്ച്, ടാറ്റാ സ്കൈ, എയര്‍ടെല്‍ ഡിജിറ്റല്‍ ടിവി എന്നീ ഡിടിഎച്ച് പ്ലാറ്റ്ഫോമുകളിലും ചിത്രം എത്തും.
ഇപ്പോഴിതാ സീ പ്ലെക്സില്‍ ഒരു കാഴ്ചയ്ക്ക് ഈടാക്കേണ്ട തുക എത്രയെന്നത് പ്രഖ്യാപിച്ചിരിക്കുകയാണ് സീ സ്റ്റുഡിയോസ്.
സീ പ്ലെക്സില്‍ ചിത്രം കാണാനായി നല്‍കേണ്ടത് 249 രൂപയാണ്. ബോളിവുഡില്‍ കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടേണ്ടിവന്നവയില്‍ ഏറ്റവും പ്രധാനപ്പെട്ട ചിത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. കഴിഞ്ഞ വര്‍ഷത്തെ ഈദ് റിലീസ് ആയി ചാര്‍ട്ട് ചെയ്‍തിരുന്ന ചിത്രത്തിന്‍റെ റിലീസ് ഒരു വര്‍ഷം നീണ്ടു. കൊവിഡ് ആദ്യ തരംഗം ഉയര്‍ത്തിയ ഭീതി കുറഞ്ഞതിനു പിന്നാലെ ചിത്രം തിയറ്ററുകളില്‍ത്തന്നെ എത്തുമെന്ന് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാംതരംഗം ഭീതി വിതയ്ക്കുന്ന സാഹചര്യത്തില്‍ റിലീസ് തീയതി മാറ്റുന്നില്ലെങ്കിലും ഹൈബ്രിഡ് റിലീസിലേക്ക് നീങ്ങാനായിരുന്നു നിര്‍മ്മാതാക്കളുടെ തീരുമാനം. 230 കോടിക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. പ്രഭുദേവയാണ് സംവിധാനം. ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. ജാക്കി ഷ്രോഫ് മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നു.
Post Your Comments