CinemaGeneralMollywoodNEWS

ചേച്ചി എനിക്ക് അമ്മയെ പോലെ, ഞാന്‍ മകളെ പോലെയും: ദിവ്യ ഉണ്ണിയെക്കുറിച്ച് സഹോദരി വിദ്യ ഉണ്ണി

മറ്റൊരു ഭാഗ്യം എന്തെന്നാല്‍ ചേച്ചിക്കൊപ്പം മിക്ക ലൊക്കേഷനിലും ഞാന്‍ പോയിട്ടുണ്ട്

ഒരുകാലത്ത് മലയാളത്തിലെ മുന്‍നിര നായിക നടിയായിരുന്നു ദിവ്യ ഉണ്ണി. ദിവ്യ ഉണ്ണി എന്ന നായിക നടി മലയാളത്തില്‍ ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുള്ള ദിവ്യ ഉണ്ണി എന്ന നടിയെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ദിവ്യ ഉണ്ണിയുടെ സഹോദരിയും നടിയുമായ വിദ്യ ഉണ്ണി.

‘കല്യാണ സൗഗന്ധികം’, ‘കഥാനായകന്‍’, ‘വര്‍ണപ്പകിട്ട്’, ‘ഒരു മറവത്തൂര്‍ കനവ്’ തുടങ്ങിയവയാണ് ദിവ്യ ഉണ്ണിയുടെ ശ്രദ്ധേയമായ ഹിറ്റ് ചിത്രങ്ങള്‍.

ദിവ്യ ഉണ്ണിയെക്കുറിച്ച് വിദ്യ ഉണ്ണിയുടെ വാക്കുകള്‍

“ഞാനും ചേച്ചിയും തമ്മില്‍ പത്ത് വയസ്സിന്‍റെ വ്യത്യാസമുണ്ട്. അതുകൊണ്ട് ചേച്ചിയ്ക്ക് ഞാന്‍ മകളെ പോലെയായിരുന്നു. എനിക്ക് അമ്മയെ പോലെയും. പഠിക്കുന്ന സമയത്തൊക്കെ എന്റെ ലൈഫ് വളരെ കളര്‍ഫുള്‍ ആയിരുന്നു. കാരണം ചേച്ചിക്ക് എല്ലാ ദിവസവും ഡാന്‍സ് പ്രോഗ്രാമുണ്ട്. കൂടെ ഞാനും പോകും. പരീക്ഷയുടെ തലേന്നുമൊക്കെ ഞാന്‍ അങ്ങനെ പോയിട്ടുണ്ട്. ചേച്ചി ഭയങ്കര പ്രൊട്ടക്റ്റീവും, കെയറിംഗുമൊക്കെയാണ്. പിന്നെ എനിക്ക് ലഭിച്ച മറ്റൊരു ഭാഗ്യം എന്തെന്നാല്‍ ചേച്ചിക്കൊപ്പം മിക്ക ലൊക്കേഷനിലും ഞാന്‍ പോയിട്ടുണ്ട്. ചേച്ചി എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് എല്ലാ സൂപ്പര്‍ താരങ്ങളുടെ മടിയിലും ഇരുന്ന ആളാണ് ഞാനെന്ന്”. വിദ്യ ഉണ്ണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button