Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaGeneralLatest NewsMollywoodNEWS

അന്ധാധുൻ കണ്ടവർക്കു പോലും ഭ്രമം ഒരു പുതിയ അനുഭവം ആയിരിക്കും ; ഉണ്ണി മുകുന്ദൻ

ഭ്രമത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ പ്രത്യക്ഷപ്പെടുന്നത്

ശരീര സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന യുവതാരങ്ങളിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. പലപ്പോഴും തന്റെ ഫിറ്റനസ് ചിത്രങ്ങൾ താരം പങ്കുവയ്ക്കാറുണ്ട്. എന്നാൽ മേപ്പടിയാൻ എന്ന ചിത്രത്തിനായി ഉണ്ണി 20 കിലോയിലധികം ഭാ​രം വർധിപ്പിച്ചത് വാർത്തകളിൽ ഇടംനേടിയിരുന്നു. ഇപ്പോഴിതാ തന്റെ ചിത്രീകരണം പൂർത്തിയാക്കിയ ഭ്രമം എന്ന സിനിമയുടെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. ഇടൈംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഉണ്ണി തൻ്റെ പുത്തൻ സിനിമയെ കുറിച്ച് വാചാലനായിരിക്കുന്നത്.

ഭ്രമത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ദേശീയ അവാർഡ് കരസ്ഥമാക്കിയ ഹിന്ദി ചിത്രമായ അന്ധാധുനിൻ്റെ മലയാളം പതിപ്പായ ഭ്രമം പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും മംമ്ത മോഹൻദാസുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാശി ഖന്നയും ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ഈ ചിത്രത്തിൽ പ്രവർത്തിക്കാനായതിൻ്റെ ഭാഗ്യത്തെ കുറിച്ചൊക്കെ ഉണ്ണി മുകുന്ദൻ മനസ് തുറക്കുകയാണ്.

‘ഈ അണിയറപ്രവർത്തകർക്കൊപ്പവും പൃഥ്വിരാജ് എന്ന നടനൊപ്പവും പ്രവർത്തിക്കാനായത് ഭാഗ്യമാണെന്ന് ഉണ്ണി പറയുന്നു. അന്ധാധുൻ കണ്ടപ്പോൾ മുതൽ ആ സിനിമയുടെ ഭാഗമായിരുന്നെങ്കിലെന്ന് തോന്നിയിരുന്നു, രാജ്യമൊട്ടുക്ക് പ്രശസ്തനായ ഛായാഗ്രഹകൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന സിനിമ എന്നതും പൃഥ്വിരാജ് എന്ന താരവും ഈ സിനിമയോട് തന്നെ അടുപ്പിച്ചു. ഒരുപാട് നാളുകളായി ആഗ്രഹിക്കുന്ന കാര്യങ്ങളായിരുന്നു അത്. എപി ഇൻ്റർനാഷണൽ എന്ന നിർമ്മാണക്കമ്പനി ഇന്ത്യയിലെ തന്നെ മികച്ച നിർമ്മാണക്കമ്പനികളിലൊന്നാണ്. എല്ലാം ഇവിടെ ഒന്നിച്ചു വന്നു. അതുകൊണ്ടാണ് ചെയ്യാൻ തീരുമാനിച്ചതെന്നും ഉണ്ണി പറയുന്നു.

ഇതിനകം തന്നെ ‘അന്ധാധുൻ’ കണ്ട പ്രേക്ഷകർക്ക് ഭ്രമം ഇഷ്ടപെടുവെന്നും അതിനായി പ്രേക്ഷകർക്കു ഒരു ദൃശ്യവിരുന്നായിരിക്കുവെന്നും അദ്ദേഹം പറഞ്ഞു. അന്ധാധുൻ കണ്ടവർക്കു പോലും ഭ്രമം ഒരു പുതിയ അനുഭവം ആയിരിക്കും. പ്രേക്ഷകർ നിരാശപ്പെടില്ലെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും’ ഉണ്ണി പറഞ്ഞു.

മേപ്പടിയാനാണ് താരത്തിൻ്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേപ്പടിയാൻ.അഞ്ചു കുരിയന്‍ ആണ് നായികയാകുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവര്‍ മാറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button