രജനീകാന്ത് ഉൾപ്പടെ നിരവധി താര നിരകൾ അണിനിരക്കുന്ന ചിത്രമാണ് ‘അണ്ണാത്തെ’. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുകയാണ്. വളരെ അധികം സുരക്ഷ മുന്‍കരുതലുകള്‍ എടുത്തുകൊണ്ടാണ് രജനികാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്നത്. ഹൈദരബാദിലെ രാമോജി റാവു ഫിലിം സെറ്റില്‍ പ്രത്യേക സെറ്റിട്ടാണ് ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്നത്.
കോവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ വ്യാപിച്ചതോടെ പല സിനിമകളുടെയും ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. ഈ അവസരത്തിൽ അണ്ണാത്തെയുടെ ചിത്രീകരണം നടക്കുന്നത് ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. എന്നാൽ എല്ലാവിധ മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഷൂട്ടിങ് പുരോഗമിക്കുന്നതെന്ന് സിനിമയുടെ അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.
‘സെറ്റില്‍ ആദ്യമായി എത്തുന്ന ഒരാള്‍ക്ക് പെട്ടന്ന് ഒരു ആശുപത്രിയില്‍ എത്തിയത് പോലെ തോന്നാം. അങ്ങനെയാണ് എല്ലാവരെയും കാണാന്‍ സാധിയ്ക്കുക. സെറ്റിലേക്ക് ആദ്യമായി വരുന്നവരുടെ ദേഹത്ത് മുഴുവന്‍ സാനിറ്റൈസര്‍ സ്‌പ്രേ ചെയ്യും. പിപിഇ സ്യൂട്ട് ധരിച്ച്, രണ്ട് മാസ്‌ക്കും, ഫേസ് ഷയില്‍ഡും ധരിച്ച് മാത്രമേ അകത്തേക്ക് കടത്തി വിടുകയുള്ളൂ.
എടുത്തുകൊണ്ടിരിയ്ക്കുന്ന ഷോട്ടില്‍ അഭിനയിക്കുന്നവരല്ലാതെ ആരും മാസ്‌ക് മാറ്റാന്‍ പാടില്ല. സിനിമയുടെ ഷൂട്ടിങ് നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം, സുരക്ഷാ നിര്‍ദ്ദേശങ്ങളും സംവിധായകന്‍ നിരന്തരം നല്‍കിക്കൊണ്ടിരിയ്ക്കും. രജനികാന്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആണെന്നും സംവിധായകന്‍ പറയുന്നു. ഇപ്പോള്‍ പ്രസവിച്ചു വീണ കുഞ്ഞിനെ പോലെയാണ് സെറ്റില്‍ രജനികാന്തിനെ നോക്കുന്നത്. അദ്ദേഹത്തിന്റെ അടുത്ത് നിന്ന് എല്ലാവരും പത്ത് അടി അകന്ന് നില്‍ക്കണം. സംവിധായകന്‍ രജനികാന്തിനോട് സംസാരിക്കുന്നത് പോലും നല്- അഞ്ച് അടി മാറി നിന്നാണ്. കൂടെ അഭിനയിക്കുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും രജനികാന്തിനെ തൊടാന്‍ പോലും അനുവാദമില്ല. കൂടെ അഭിനയിക്കുന്നവര്‍ തന്നെ കഴിയുന്നത്ര വിട്ട് നിന്ന് അഭിനയിക്കണമത്രെ. രജനികാന്തിന്റെ മേക്കപ്പും കാര്യങ്ങളും എല്ലാം നോക്കുന്നത് അദ്ദേഹത്തിന്റെ അസിസ്റ്റന്റ് മാത്രമാണ്’.
Post Your Comments