പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്തായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ നവ്യ നായര്‍ സിനിമാ ലോകത്തെത്തുന്നത്. സ്കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ നിന്ന് സിബി മലയില്‍ കണ്ടെടുത്ത നായിക പിന്നീട് മുഖ്യധാര മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. തനിക്ക് വേണ്ടി ലക്ഷങ്ങള്‍ ചെലവാക്കി യുവജനോല്‍സവ വേദികളില്‍ തന്നെ നിലനിര്‍ത്തിയ അച്ഛനും അമ്മയോടുമുള്ള വലിയ കടപ്പാടിന്റെ കഥ പങ്കുവയ്ക്കുകയാണ് നവ്യ നായര്‍.
നവ്യ നായരുടെ വാക്കുകള്‍
“പഠിക്കുന്ന സമയത്ത് യുവജനോത്സവങ്ങളില്‍ എനിക്ക് പങ്കെടുക്കാന്‍ എന്റെ വീട്ടുകാര്‍ ലക്ഷങ്ങള്‍ ചെലവാക്കിയിട്ടുണ്ട്. ഒരു മിഡില്‍ ക്ലാസ് ഫാമിലിയില്‍ നിന്ന് അങ്ങനെ ചെലവ് വരുമ്പോള്‍ അത് വലിയ ഒരു കാര്യമാണ്. ഞാന്‍ സിനിമ നടിയായി പിന്നീട് ലക്ഷങ്ങള്‍ കൊണ്ടുവരുമെന്ന് അറിഞ്ഞിട്ടല്ല അവര്‍ എനിക്ക് വേണ്ടി പണം ചെലവാക്കിയത്. ഞാന്‍ പങ്കെടുക്കുന്ന ഓരോ ഐറ്റത്തിനും വേണ്ടുന്ന വസ്ത്രങ്ങള്‍, അത് പോലെ അന്ന് സിഡി ഒന്നും ഇല്ലാത്തതു കൊണ്ട് പക്ക മേളത്തിന് തന്നെ ഒരുപാടു പണം ചെലവാകും, ഇന്നണേല് അതൊക്കെ ലാഭിക്കാം. കലാകാരി എന്ന നിലയില്‍ എന്നെ വളര്‍ത്തിയെടുത്തത് എന്റെ വീട്ടുകാരാണ്. അവര്‍ നല്കിയ സാമ്പത്തികവും മാനസിക പിന്തുണയുമാണ് ഒരു നടിയെന്ന നിലയില്‍ എനിക്ക് പിന്നീട് മലയാള സിനിമയില്‍ അറിയപ്പെടാന്‍ സഹായകമായത്”.
Post Your Comments