BollywoodGeneralLatest NewsNEWSSocial Media

‘ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതാണ് 100 കോടി ചിത്രത്തേക്കാള്‍ സംതൃപ്തി നൽകുന്നത്’ ; സോനു സൂദ് പറയുന്നു

ആശുപത്രിക്ക് മുന്നില്‍ കിടക്കക്കായി കാത്തിരിക്കുന്നവര്‍ ഉള്ളപ്പോള്‍ നമുക്ക് ഒരിക്കലും ഉറങ്ങാനാവില്ലെന്ന് സോനു

പ്രേക്ഷകർക്കു ഏറെ പ്രിയങ്കരനായ നടനാണ് സോനു സൂദ് . ലോക്ഡൗൺ സമയത്ത് നിരവധിപേരെ താരം സഹായിച്ചിരുന്നു. ജോലി നഷ്ടപ്പെട്ടവരെയും ചികിത്സ സഹായം ആവശ്യമായവരെയും സാമ്പത്തികമായി സഹായിച്ചും വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സൗകര്യമൊരുക്കിയും ദുര്‍ബ്ബല വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയും വന്‍ ജന സ്വീകാര്യതയാണ് രാജ്യത്തെമ്പാടും സോനു സൂദിന് ലഭിച്ചത്.

ഇപ്പോൾ രാജ്യം കൊവിഡിന്റെ രണ്ടാം തരം​ഗത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും സഹായ ഹസ്തവുമായി എത്തുകയാണ് വീണ്ടും സോനു. ആവശ്യക്കാര്‍ക്ക് ഓക്‌സിജന്‍, ആശുപത്രി കിടക്ക, മരുന്നുകള്‍ എന്നിവ എത്തിക്കാനുള്ള പരിശ്രത്തിലാണ് സോനു ഇപ്പോൾ.

ഇപ്പോഴിതാ സോനു പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കൊവിഡ് കാരണം ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിലാണ് 100 കോടിയുടെ സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ സംതൃപ്തി തരുന്നതെന്നാണ് സോനൂ ട്വീറ്റ് ചെയ്യുന്നത്.

‘അര്‍ദ്ധരാത്രി ഒരുപാട് ഫോണ്‍കോളുകള്‍ക്ക് ശേഷം നിങ്ങള്‍ക്ക് ആവശ്യക്കാര്‍ക്ക് കിടക്ക, ഓക്‌സിന്‍ എന്നിവ എത്തിക്കുകയും. കുറച്ച് പേരുടെ ജീവന്‍ രക്ഷിക്കുകയും ചെയ്യുന്നത് 100 കോടി സിനിമ ചെയ്യുന്നതിനേക്കാള്‍ എത്രയോ അധികം സംതൃപ്തി ലഭിക്കും. ആശുപത്രിക്ക് മുന്നില്‍ കിടക്കക്കായി കാത്തിരിക്കുന്നവര്‍ ഉള്ളപ്പോള്‍ നമുക്ക് ഒരിക്കലും ഉറങ്ങാനാവില്ല’സോനു ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button