![](/movie/wp-content/uploads/2021/04/manju-6.jpg)
അഭിനയിക്കാതെ തന്നെ സെലിബ്രിറ്റികളാകുന്നവരാണ് സിനിമാ താരങ്ങളുടെ മക്കൾ. അത്തരത്തിൽ മലയാളത്തിൽ നിരവധി ആരാധകരുള്ള താര പുത്രിയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ അപൂർവമായി മാത്രമേ മീനാക്ഷി തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളു. എങ്കിലും നിരവധിപേരാണ് താര പുത്രിയുടെ പുതിയ ചിത്രമാണ് വൈറലാകുന്നത്. ചിത്രത്തിന് നിരവധി കമന്റുകളാണ് ഉയരുന്നത്. അമ്മ മഞ്ജുവിനെ പോലെ തന്നെയാണ് മകളുടെ ചിരിയും എന്നൊക്കെയാണ് ആരാധകർ പറയുന്നത്.
ഗൗണില്‍ അതീവ സുന്ദരിയായുള്ള മീനാക്ഷിയുടെ ക്യൂട്ട് ചിത്രങ്ങള്‍ ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചുന്ദരിക്കുട്ടിയാണെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. മഞ്ജു വാര്യരുടെ സ്‌റ്റൈലിഷ് മേക്കോവര്‍ അനുകരിക്കാനുള്ള ശ്രമത്തിലാണോ മകളെന്നുള്ള ചോദ്യങ്ങളും ചിത്രത്തിന് കീഴിലുണ്ട്.
സ്‌കര്‍ട്ടും ടോപ്പുമണിഞ്ഞുള്ള മഞ്ജു വാര്യരുടെ ചിത്രം അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്മയുടെ ഫോട്ടോകോപ്പിയാണ് മകളെന്നായിരുന്നു നേരത്തെ ആരാധകര്‍ പറഞ്ഞത്. വിഷു ദിനത്തിലായിരുന്നു സാരിയണിഞ്ഞുള്ള ചിത്രവുമായി മീനാക്ഷി എത്തിയത്. നിമിഷ നേരംകൊണ്ടാണ് ഈ ചിത്രങ്ങളും വൈറലായി മാറിയത്.
Post Your Comments