GeneralLatest NewsMollywoodNEWS

ജാനകിയുടെയും നവീനിന്റെയും നൃത്തം കണ്ട് പുരികം ചുളിച്ചവരോട് നൃത്തത്തിന് എന്ത് മതം; മഞ്ജു വാര്യര്‍

കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല സനൂപ് കുമാറിന്റെ റാസ്പുട്ടീന്‍ ഡാന്‍സിനെ കാണേണ്ടത്

സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ വിഷയമാണ് മെഡിക്കൽ വിദ്യാർത്ഥികളായ ജാനകിയുടെയും നവീനിന്റെയും റാസ്പുട്ടീന്‍ ഡാന്‍സ്. ഇതിനു പിന്നാലെ സനൂപ് എന്ന കലാകാരൻ കള്ളുകുടിയന്റെ റാസ്പുട്ടിന് വേഷപ്പകർച്ചയുമായി എത്തിയതും വാർത്തകളിൽ ഇടം നേടി. ഈ ലോക നൃത്ത ദിനത്തിൽ സോഷ്യൽ മീഡിയയിലെ വൈറൽ ഡാൻസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം ഒരു നര്‍ത്തകി എന്ന നിലയില്‍ തുറന്നു പറയുകയാണ് മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യര്‍.
readalso:.അച്ചി വീട്ടില്‍ കിടക്കുന്ന ഒരുത്തന്‍ ഉണ്ടായിരുന്നു, അവന്‍ കാരണം എല്ലാം നഷ്ടമായി, ഇപ്പോള്‍ ആണൊരുത്തന്‍ വീട്ടില്‍ ഉണ്ട്!

”ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കു വന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണ്. അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടു വെച്ചപ്പോള്‍ ലോകം കൈയടിച്ചു. പുരികം ചുളിച്ചവര്‍ക്ക് നേരെ ഒരേ ശബ്ദത്തില്‍ നൃത്തത്തിന് എന്ത് മതമെന്ന് ചോദിച്ചു. നൃത്തത്തിന്റെ ഭാഷ ലോകത്തെവിടെയും ഒന്ന് തന്നെയാണ്. അതില് വേര്‍തിരിവുകളോ വേലികെട്ടുകളോ ഇല്ല. സനൂപ് കുമാറിന്റെ റാസ്പുട്ടീന്‍ ഡാന്‍സിന്റെ ആകര്‍ഷണവും അത് തന്നെ. കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല അതിനെ കാണേണ്ടത്.” മഞ്ജു പറയുന്നു.

read also:ജാതിയും വർണ്ണവും നോക്കി നിങ്ങളുടെ കലയല്ല എന്ന് അധിക്ഷേപിച്ചവർക്ക് മുന്നിൽ താണ്ഡവമാടി ചുവടുറപ്പിച്ചവർ ; മണികണ്ഠൻ

സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചതുര്‍മുഖമാണ് താരത്തിന്റേതായി റിലീസ് ചെയ്ത ചിത്രം. കോവിദഃ വ്യാപ പശ്ചാത്തലത്തിൽ ചിത്രം തിയറ്ററുകളിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്

shortlink

Related Articles

Post Your Comments


Back to top button