കുട്ടികൾക്ക് സൗജന്യമായി ക്ലാസെടുക്കുന്ന ഭാര്യ സരിതയെ അഭിനന്ദിച്ച് നടൻ മാധവൻ. കുട്ടികൾക്ക് സൗജന്യമായി ക്ലാസെടുക്കുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ ഭാര്യയുടെ പ്രവർത്തിയിൽ അഭിമാനം കൊള്ളുന്നത്. “അവൾക്ക് മുന്നിൽ ഞാൻ എത്ര ചെറുതാണ്,” എന്ന ക്യാപ്ഷനോടെ മാധവൻ തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചത്.
വളരെ കരുത്തയായ, നിശ്ചയദാർഢ്യമുള്ള, ഡൈനാമിക് ആയ വ്യക്തിയെന്നാണ് സരിതയുടെ കഴിഞ്ഞ ജന്മദിനത്തിൽ മാധവൻ പങ്കുവച്ച കുറിപ്പിൽ വിശേഷിപ്പിക്കുന്നത്.1991ൽ മഹാരാഷ്ട്രയില്‍ വച്ചു നടന്ന പബ്ലിക് സ്പീക്കിങ് വര്‍ക്ക്ഷോപ്പിനിടെയാണ് മാധവനും സരിതയും പരിചയപ്പെടുന്നത്. തുടർന്ന് പ്രണയത്തിലായ ഇരുവരും വിവാഹിതരാവുകയായിരുന്നു.
https://www.instagram.com/p/COPqrofDo4x/?utm_source=ig_web_copy_link
1999 ലായിരുന്നു മാധവന്റെയും സരിതയുടെയും വിവാഹം . ഇവർക്ക് വേദാന്ത് എന്ന മകനുണ്ട്.
Post Your Comments