
വ്യത്യസ്തമായ അഭിനയശൈലിയിലൂടെ ചുരുങ്ങിയ സമയംകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നിമിഷ സജയൻ. ദിലീഷ് പോത്തൻ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് നിമിഷ മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ സിനിമയുടെ ഓഡിഷന് എത്തിയപ്പോൾ ആദ്യം തന്നെ ഒഴിവാക്കി വിട്ടിരുന്നുവെന്ന് പറയുകയാണ് നിമിഷ. എന്നാൽ പിന്നീട് വീണ്ടും വിളിച്ചാണ് ചിത്രത്തിലെ ശ്രീജയുടെ കഥാപാത്രം തന്നതെന്നും നടി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.
‘എറണാകുളത്ത് ഓഡിഷന് വന്നപ്പോൾ മലയാളം ശരിക്ക് അറിയാത്തതു കൊണ്ട് പറ്റില്ല എന്ന് പറഞ്ഞ് വിട്ടു. പക്ഷേ, അടുത്ത ദിവസം വീണ്ടും വിളിപ്പിച്ചു. പക്ഷേ, അവർ ഉറപ്പൊന്നും പറഞ്ഞില്ല. മൂന്നാം തവണയും വിളിപ്പിച്ചു. അപ്പോൾ ക്യാമറാമാൻ രാജീവ് രവിയും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും തുടങ്ങി എല്ലാവരും ഉണ്ടായിരുന്നു. അപ്പോഴാണ് പറഞ്ഞത്, സ്ക്രിപ്റ്റ് കേൾക്കാൻ’- നിമിഷ പറഞ്ഞു.
Post Your Comments