‘സ്പാനിഷ് മസാല’ ചെയ്യുന്ന സമയത്ത് നടനും മിമിക്രി താരവുമായ നെല്‍സണ്‍ തന്നോട് പറഞ്ഞ ഒരു കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന് ലാല്‍ ജോസ്. നിനക്ക് സംഭാഷണം തെറ്റിക്കാതെ മര്യാദയ്ക്ക് അഭിനയിക്കരുതോ എന്ന് പറഞ്ഞു ശ്വസിച്ചപ്പോഴാണ് നെല്‍സണ്‍ തന്റെ മുഖത്ത് നോക്കി അങ്ങനെയൊരു കാര്യം പറഞ്ഞതെന്നും സംവിധായകന് എന്ന നിലയില്‍ താന്‍ ഇത് വരെ കരുതിയിരുന്ന ഒരു ധാരണ അതോടെ തെറ്റിപോയെന്നും ലാല്‍ ജോസ് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ പങ്കുവയ്ക്കുന്നു.
“സ്പാനിഷ് മസാല എന്ന സിനിമ ചെയ്യുന്ന സമയത്ത് അതില്‍ ഞാന്‍ നെല്‍സണ്‍ എന്ന സ്റ്റേജ് ആര്ട്ടിസ്സ്റ്റിനെ പരീക്ഷിച്ചിരുന്നു. പുള്ളി കുറേ സീനുകളില്‍ ഡയലോഗ് തെറ്റിച്ചപ്പോള്‍ ഞാന്‍ വഴക്ക് പറഞ്ഞു, ‘നീ സ്റ്റേജിലൊക്കെ നന്നായി പെര്‍ഫോം ചെയ്യുന്ന ആളല്ലേ പിന്നെ എന്താണ് ഇവിടെ പ്രശ്നമെന്ന്’, ചോദിച്ചപ്പോള്‍ നെല്‍സണ്‍ പറഞ്ഞത്, ‘എനിക്ക് സാറിന്റെ മുഖത്ത് നോക്കുമ്പോള്‍ ടെന്‍ഷന്‍ വരുന്നു പേടി കാരണം സംഭാഷണം പറയാന്‍ കഴിയുന്നില്ല’ എന്നായിരുന്നു. ആ മറുപടിയില്‍ അത് ഞാന്‍ ധരിച്ചു വച്ചിരുന്ന ഒരു ധാരണ മാറിക്കിട്ടി. എന്റെ മുഖം ആര്‍ക്കും ടെന്‍ഷനോ പേടിയോ തോന്നാത്ത വിധം അത്ര സോഫ്റ്റ് ആണെന്നുമൊക്കെയാണ് ഞാന്‍ അതുവരെയും കരുതിയത്. ഇതേ സംഭവം ബിജു മേനോനോട് പറഞ്ഞപ്പോള്‍ ബിജു പറഞ്ഞത്, ‘എനിക്കും നിന്നോട് പല കാര്യങ്ങള്‍ പറയണമെന്നുണ്ട്, പക്ഷേ നിന്റെ മുഖം കാണുമ്പോള്‍ പേടി കൊണ്ട് ഞാന്‍ അതൊക്കെ മറന്നു പോകും’ എന്നായിരുന്നു. എന്നെ വര്‍ഷങ്ങളായി അറിയാവുന്ന ബിജുവും അങ്ങനെ പറഞ്ഞപ്പോള്‍ അത്രയ്ക്കും ഭീകരനായ ഒരാള്‍ ആണോ എന്നായിരുന്നു എന്റെ ചിന്ത”.
Post Your Comments