![](/movie/wp-content/uploads/2021/04/kunchako-boban.jpg)
പ്രേഷകരുടെ ഇഷ്ട നടനാണ് കുഞ്ചാക്കോ ബോബൻ. ഒരുപാട് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒരു മകൻ ജനിക്കുന്നത്. സിനിമാ തിരക്കുകൾ മാറ്റിവെച്ച് മകനും കുടുംബത്തിനുമൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ആൾ കൂടിയാണ് ചാക്കോച്ചൻ. ഇപ്പോഴിതാ ഇസഹാഖ് എന്ന ചാക്കോച്ചന്റെ ഇസുവിനോടൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് താരം. ചിത്രത്തോടൊപ്പം ഒരു കുറിപ്പും കുഞ്ചാക്കോ ബോബൻ പങ്കുവെച്ചിട്ടുണ്ട്.
“കുട്ടികളാണ് മനുഷ്യന്റെ പിതാവ്, നിങ്ങളുടെ കുഞ്ഞ് നിങ്ങൾക്ക് വെളിച്ചം കാണിച്ചു തരുമ്പോൾ… അനിശ്ചിതത്വത്തിന്റെയും പരീക്ഷണങ്ങളുടെയും ഈ ദിവസങ്ങളിൽ, നമുക്ക് സുരക്ഷിതരായി ഇരിക്കാം, സുരക്ഷിതവും മികച്ചതുമായ ഒരു നാളെയെ കുറിച്ചുള്ള പ്രതീക്ഷ നിലനിർത്താം. തുരങ്കത്തിന്റെ അവസാനത്തിൽ എല്ലായ്പ്പോഴും പ്രകാശം ഉണ്ടാകും… പരസ്പരം സഹായിക്കാനും കരുതാനും ഒരു കുട്ടിയുടെ നിഷ്കളങ്കത നമ്മളിലുണ്ടാവട്ടെ,” ചാക്കോച്ചൻ കുറിക്കുന്നു.
https://www.instagram.com/p/CON3oj9siUH/?utm_source=ig_web_copy_link
Post Your Comments