CinemaGeneralMollywood

ആ സിനിമയുമായി ബന്ധപ്പെട്ടു കുട്ടേട്ടന്‍ എന്നോട് ഒരു ചതി ചെയ്തിട്ടുണ്ട്: ജോണി ആന്റണി

പക്ഷേ പിന്നീട് ക്ലൈമാക്സ് എടുത്തപ്പോഴാണ് എനിക്ക് അതിലെ അപകടം മനസ്സിലായത്

ജോണി ആന്റണി സിനിമകളില്‍ സ്ഥിരമായി കാണുന്ന നടനാണ് വിജയരാഘവന്‍. വാണിജ്യപരമായ സിനിമകളാണ് ജോണി ആന്റണി സംവിധാനം ചെയ്യുന്നതെങ്കിലും അതിലെല്ലാം ക്ലാസ് ടച്ചുള്ള പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കത്തക്ക വിധമുള്ള ശക്തമായ വില്ലന്‍ കഥാപാത്രങ്ങളെയാണ് ജോണി ആന്റണി വിജയ രാഘവന്‍ എന്ന നടന് സമ്മാനിക്കുന്നത്. ദിലീപ് നായകനായ ‘ഇന്‍സ്പക്ടര്‍ ഗരുഡ്’ എന്ന സിനിമയില്‍ വിജയരാഘവനെ വില്ലനാകാന്‍ വിളിച്ചപ്പോള്‍ അദ്ദേഹം തന്നോട് ചെയ്ത ഒരു ചതിയെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ജോണി ആന്റണി.

ജോണി ആന്റണിയുടെ വാക്കുകള്‍

“കുട്ടേട്ടന്‍ (വിജയരാഘവന്‍) എന്നോട് ഒരു ചതി ചെയ്തിട്ടുണ്ട്. ‘ഇന്‍സ്പക്ടര്‍ ഗരുഡ്’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അതിലെ വില്ലന്റെ മാനറിസങ്ങളൊക്കെ കുട്ടേട്ടന്‍ തന്നെയാണ് പ്ലാന്‍ ചെയ്തത്. അതിലെ വില്ലനോട് കുട്ടേട്ടന് വല്ലാത്ത ഒരു സ്നേഹം. കൈയ്യൊക്കെ തളര്‍ന്ന മട്ടില്‍, സംസാരത്തിലൊക്കെ കുറച്ചു ശേഷി കുറവുള്ള വില്ലനായി പുള്ളി തകര്‍ത്തു. പക്ഷേ പിന്നീട് ക്ലൈമാക്സ് എടുത്തപ്പോഴാണ് എനിക്ക് അതിലെ അപകടം മനസ്സിലായത്. ചിത്രത്തില്‍ അവസാന രംഗത്ത് വലിയ ഒരു ഫൈറ്റ് സീനുണ്ട്. വില്ലനായ കുട്ടേട്ടന്‍ തന്നെ അത് ചെയ്യണം. നായകനൊപ്പം മറ്റൊരാളെ ആ ഫൈറ്റ് സീനില്‍ ഇട്ടാല്‍ അത് അത്ര നന്നാവില്ല. പക്ഷേ കൈയ്യൊക്കെ തളര്‍ന്ന കഥാപാത്രം എങ്ങനെ നിന്ന് ഇടിക്കും. ക്ലൈമാക്സിലെ വലിയ സംഘട്ടനം ഒഴിവാക്കാനായി കുട്ടേട്ടന്‍ ചെയ്ത ബുദ്ധി എനിക്ക് മനസ്സിലാകാതെ പോയി”. ജോണി ആന്റണി പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button