എന്തുകൊണ്ട് താന്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാതിരുന്നു എന്നതിനുള്ള മറുപടി നല്‍കുകയാണ് നടന്‍ ഇടവേള ബാബു. കൂടാതെ അമ്മ എന്ന സംഘടന ഏറ്റവും ആദരവോടെ കാണുന്ന മലയാളത്തിന്റെ അനുഗ്രഹീതനായ താരത്തെക്കുറിച്ചും ഒരു അഭിമുഖ പരിപാടിയില്‍ ഇടവേള ബാബു മനസ്സ് തുറക്കുന്നു.
ഇടവേള ബാബുവിന്റെ വാക്കുകള്‍
“വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൊട്ടേ എനിക്ക് ഒരു ശീലമുണ്ട്, രാവിലെ കൂടുതല്‍ ടൈം കിടന്നു ഉറങ്ങണം. സിനിമയില്‍ അഭിനയിക്കുന്ന ഒരാളെ സംബന്ധിച്ച് അത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ ഉറക്കം ഒരു പ്രശ്നമായി വരുമെന്നുള്ളത് കൊണ്ടാണ് ഞാന്‍ കൂടുതല്‍ സിനിമകളില്‍ അഭിനയിക്കാതിരുന്നത്. ആ കാര്യത്തില്‍ എനിക്ക് ഇഷ്ടമുള്ള ഒരു നടനാണ് മധു സാര്‍. അദ്ദേഹം മിക്കപ്പോഴും പതിനൊന്ന് മണിക്കൊക്കെ ലൊക്കേഷനില്‍ വരാറുള്ളൂ. അപ്പോള്‍ നമുക്കും അതൊരു ഗുണമാണ്. മധു സാറിനൊപ്പം ഞാന്‍ കുറെയധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മധു സാറിനു അമ്മ എന്ന സംഘടന നല്‍കുന്ന പരിഗണന വളരെ വലുതാണ്. എനിക്ക് അദ്ദേഹത്തില്‍ തോന്നിയിട്ടുള്ള ഏറ്റവും വലിയ ക്വാളിറ്റി അമ്മയുടെ യോഗ പരിപാടികളില്‍ വന്നാല്‍ ഏറ്റവും പിന്നില്‍ പോയേ അദ്ദേഹം ഇരിക്കൂ. മുന്നില്‍ ഇരിക്കാന്‍ പറയുമ്പോള്‍ അദ്ദേഹത്തിന് അദ്ദേഹത്തിന്‍റെതായ ന്യായമുണ്ട്. ഒരു നടന്‍ വരുമ്പോള്‍ അമ്മയിലെ എല്ലാ അംഗങ്ങളും എഴുന്നേറ്റു നില്‍ക്കണമെങ്കില്‍ അത് മധു സാര്‍ വരുമ്പോള്‍ മാത്രമായിരിക്കും”. ഇടവേള ബാബു പറയുന്നു.
Post Your Comments