CinemaGeneralMollywoodNEWS

സീമയും ഞാനും തമ്മില്‍ പൊട്ടിത്തെറിയുണ്ടാകുമെന്ന് പറഞ്ഞവരുണ്ട്: മോഹന്‍ലാല്‍ നായകനായ സിനിമയെക്കുറിച്ച് ഭദ്രന്‍

ഞാന്‍ വിളിച്ചതും സീമ അഭിനയിക്കാന്‍ വരാമെന്ന് സമ്മതിച്ചു

ഭദ്രന്‍ സംവിധാനം ചെയ്ത ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന സിനിമയിലൂടെയാണ് സീമ വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ വീണ്ടും തിരിച്ചെത്തിയത്. ആ സിനിമ താന്‍ ചെയ്യുമ്പോള്‍ സീമയെ അതില്‍ കാസ്റ്റ് ചെയ്യരുതെന്ന് പലരും തന്നോട് പറഞ്ഞിരുന്നതായും അതിന്റെ കാരണം ഒരു അഭിമുഖ പരിപാടിയില്‍ വെളിപ്പെടുത്തി കൊണ്ട് ഭദ്രന്‍ പങ്കുവയ്ക്കുന്നു.

“സീമ സിനിമയിലേക്ക് വീണ്ടും തിരിച്ചു വരാന്‍ കാരണമായത് ഞാനാണ്. ‘ഒളിമ്പ്യന്‍ അന്തോണി ആദം’ എന്ന സിനിമയില്‍ സ്കൂളിലെ പ്രധാന അധ്യാപികയുടെ വേഷം അവതരിപ്പിക്കാന്‍ സീമ തന്നെ വേണം എന്ന് എനിക്ക് മനസ്സില്‍ ആഗ്രഹം തോന്നി. അങ്ങനെ ഞാന്‍ മാതാവിനെ പ്രാര്‍ഥിച്ചിട്ടാണ് സീമയെ വിളിക്കുന്നത്. ഞാന്‍ വിളിച്ചതും സീമ അഭിനയിക്കാന്‍ വരാമെന്ന് സമ്മതിച്ചു. സീമയെ കാസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പലരും പറഞ്ഞു, ‘അത് വേണ്ട നിങ്ങളും പിടിവാശിക്കാരാനാണ് അവരും അങ്ങനെയാണ്’ അത് കൊണ്ട് സിനിമയെ ബാധിക്കുമെന്ന് പറഞ്ഞു. ഞാന്‍ പറഞ്ഞു. ‘എനിക്ക് എത്രയോ വര്‍ഷമായി സീമയെ അറിയാം, ഹരിഹരന്‍ സാറിന്റെ സിനിമയില്‍ ഡാന്‍സറായി അഭിനയിക്കുന്ന കാലം മുതല്‍ക്കേ അറിയാം. ഞാനും സീമയും തമ്മില്‍ ഒരു പ്രശ്നവും ഉണ്ടാകാന്‍ പോകുന്നില്ല’. ഒളിമ്പ്യനില്‍ എത്ര മനോഹരമായിട്ടാണ് അവര്‍ വന്നു അഭിനയിച്ചിട്ടു പോയത്. യാതൊരു പ്രശ്നവും ഉണ്ടാക്കാതെ വളരെ കൃത്യനിഷ്ഠയോടെ പറഞ്ഞ സമയത്തിനുള്ളില്‍ തന്റെ കഥാപാത്രം അഭിനയിച്ചു തീര്‍ത്തിട്ടാണ് പോയത്”. ഭദ്രന്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button