CinemaGeneralLatest NewsMovie GossipsNEWSTollywood

‘പുഷ്പ’യിൽ അല്ലു അർജ്ജുന്റെ സഹോദരിയായി ഐശ്വര്യ ? പ്രതികരണവുമായി താരം

പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് ഐശ്വര്യയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി

രാജ്യമൊട്ടാകെ ഉള്ള ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നു.

ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്. ഫഹദ് വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മറ്റൊരു പ്രധാന വേഷത്തില്‍ ഐശ്വര്യ രാജേഷ് സിനിമയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്ന് നടിയുടെ അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. വെല്ലുവിളിയുള്ള ഏത് കഥാപാത്രങ്ങളും തിരഞ്ഞെടുക്കുന്ന ഐശ്വര്യയ്ക്ക് നായിക വേഷം തന്നെ ചെയ്യണമെന്ന് നിർബന്ധം കാണിക്കാറില്ല. നാലാൾ കഥാപാത്രങ്ങൾ എന്ത് തന്നെയായാലും താരം അത് ഏറ്റെടുക്കാറുണ്ട്. അതേ സമയം ടൈപ് കാസ്റ്റ് ചെയ്യുന്നതിനോട് നടിയ്ക്ക് യോജിക്കാന്‍ കഴിയില്ല. നേരത്തെ നമ്മ വീട്ട് മാപ്പിള്ളൈ എന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ സഹോദരിയായി ഐശ്വര്യ അഭിനയിച്ചിരുന്നു.

തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരുപിടി നല്ല വേഷങ്ങള്‍ ചെയ്ത ഐശ്വര്യ നിലവില്‍ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കില്‍ അഭിനയിക്കുന്ന തിരക്കിലാണ്.

shortlink

Related Articles

Post Your Comments


Back to top button