GeneralLatest NewsNEWSTV Shows

ഞങ്ങളുടെ വിവാഹക്കാര്യത്തില്‍ അമ്മ ഇനിയും ഓകെ ആയിട്ടില്ല എന്നതാണ് സങ്കടകരം; അനുശ്രീ

കുക്കിങ് ഉള്‍പ്പെടെ എന്തിനും കൂട്ടിന് വിഷ്ണു കൂടെയുണ്ട്

കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. ബാലതാരമായി എത്തി സിനിമകളിലും സീരിയലുകളിലും ശ്രദ്ധിക്കപ്പെട്ട അനുശ്രീ അടുത്തിടെയാണ് വിവാഹിതയായത്. ക്യാമറാമാനായ വിഷ്ണു സന്തോഷാണ് ഭർത്താവ്. എന്നാൽ വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന ഈ വിവാഹത്തെക്കുറിച്ചു തുറന്നു പറയുകയാണ് താരം.

അനുശ്രീയെയും ഭര്‍ത്താവ് വിഷ്ണുവിനെയും കാണാനായി എത്തിയ നടി അനു ജോസഫ് പങ്കുവച്ച വീഡിയോയിലൂടെയാണ് കുടുംബജീവിതത്തെക്കുറിച്ചു അനുശ്രീയുടെ തുറന്നുപറച്ചിൽ. ”ഞാന്‍ ഒറ്റയ്ക്കാണെന്ന ഫീല്‍ ഒരിക്കലും ഇല്ല എന്നതാണ് വിവാഹത്തോടെ വന്ന മാറ്റം. കുക്കിങ് ഉള്‍പ്പെടെ എന്തിനും കൂട്ടിന് വിഷ്ണു കൂടെയുണ്ട്. ജീവിതത്തില്‍ മിസിങ് എന്ന ഫീലിങ് ഇല്ല എന്നതാണ് സന്തോഷമുള്ള കാര്യം. ഞങ്ങളുടെ വിവാഹക്കാര്യത്തില്‍ അമ്മ ഇനിയും ഓകെ ആയിട്ടില്ല എന്നതാണ് സങ്കടകരം”- അനുശ്രീ പറയുന്നു.

read also:വേശ്യകളാണ് അവിടെയുളളത്, സാറ് എന്തിനാണ് അങ്ങോട്ട് പോകുന്നത്, എന്താ സാറിന് വേണോ; വേദനിപ്പിക്കുന്ന സംഭവത്തെപ്പറ്റി ദേവന്‍

എല്ലാ സങ്കടങ്ങളും പിണക്കങ്ങളും മാറി അമ്മ ഓകെ ആകട്ടേയെന്നും അനു ജോസഫ് പറയുന്നു.

മഞ്ഞില്‍ വിരിഞ്ഞ പൂവ്, പൂക്കാലം വരവമായി, പാദസരം, അമല, ദേവീ മാഹാത്മ്യം, സ്വാമി അയ്യപ്പന്‍, ചിന്താവിഷ്ടയായ സീത, ശ്രീകൃഷ്ണന്‍ എന്നിങ്ങനെ ഒരുപിടി നല്ല പരമ്പരകളിൽ ശ്രദ്ധേയവേഷം അനുശ്രീ കൈകാര്യം ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button