വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയിലൂടെയാണ് ഇന്ദ്രജിത്ത് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ഇന്ദ്രജിത്ത് എന്ന നടനെ എങ്ങനെയാണ് താന്‍ കണ്ടെത്തിയതെന്ന് ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് വിനയന്‍.
സംവിധായകന്‍ വിനയന്‍റെ വാക്കുകള്‍
“ഊമപ്പെണ്ണിന് ഉരിയാടാപ്പയ്യന്‍ എന്ന സിനിമയില്‍ ഒരു പുതുമുഖ വില്ലനെ തന്നെ അവതരിപ്പിക്കാം എന്നായിരുന്നു എന്‍റെ മനസ്സില്‍. അങ്ങെയാണ് ഒരു ഡോക്യുമെന്ററി ഞാന്‍ കാണാനിടയാകുന്നത്. അതില്‍ അഭിനയിച്ച നായകന്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അങ്ങനെ ഞാന്‍ അതില്‍ ഹീറോയായി അഭിനയിച്ച ആളിനെക്കുറിച്ച് അന്വേഷിച്ചു. അതാരാണെന്നറിയാൻ ഞാൻ തിരക്കഥാകൃത്ത് ജെ.പള്ളാശ്ശേരിയെ വിളിച്ചപ്പോഴാണ് അത് സുകുമാരേട്ടന്റെയും, മല്ലികയുടെയും മുത്ത മകനാണെന്ന് മനസ്സിലായത്. അങ്ങനെ ഇന്ദ്രജിത്തിനെ വിളിപ്പിച്ചു. എന്റെ സിനിമയ്ക്ക് പറ്റിയ പ്രതിനായകനാണെന്ന് മനസ്സിലായപ്പോൾ ജയസൂര്യയുടെ വില്ലനായി ഞാൻ ഇന്ദ്രജിത്തിനെ കാസ്റ്റ് ചെയ്തു. ഒരു സംവിധായകനെന്ന നിലയില്‍ ഇന്ദ്രജിത്തിന്റെ പെര്‍ഫോമന്‍സില്‍ ഞാന്‍ തൃപ്തനായിരുന്നു. ആ സിനിമയിലെ ജയസൂര്യയുടെ നായക കഥാപാത്രം പോലെ തന്നെ ഇന്ദ്രജിത്തിന്റെ വില്ലന്‍ വേഷവും ശ്രദ്ധിക്കപ്പെട്ടു”.
Post Your Comments