
സോഷ്യൽ മീഡിയയിൽ സജീവമായ തെന്നിന്ത്യൻ താരമാണ് സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് പറഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം.
യോഗി നല്ല മനുഷ്യാണ്, നേതാവാണ് എന്ന് നുണ പറയുന്നവര്‍ക്ക് നല്ല അടി കിട്ടും എന്ന് സിദ്ധാര്‍ഥ് ട്വിറ്ററില്‍ കുറിച്ചു. ‘ഒരു നല്ല മനുഷ്യനാണെന്നും, സന്യാസിയാണെന്നും, നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും’എന്നാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്. ഓക്സിജന്‍ ക്ഷാമമുണ്ടെന്ന് കള്ളം പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന യോഗിയുടെ വാര്‍ത്ത പങ്കുവച്ചാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.
Post Your Comments