വിദേശത്ത് പോയപ്പോഴുണ്ടായ മറക്കാനാവാത്ത ഒരു നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ഗായകന്‍ എം.ജി ശ്രീകുമാര്‍. നടി നവ്യ നായര്‍ക്ക് ഗാബ്ലിങ്, സ്ഥലത്തേക്കുള്ള എന്ട്രി നിഷേധിച്ച അനുഭവത്തെക്കുറിച്ച് ആണ് എം.ജി ശ്രീകുമാറിന്റെ തുറന്നു പറച്ചില്‍.
എം.ജി ശ്രീകുമാറിന്റെ വാക്കുകള്‍
“ഞാനും നവ്യയും ഒരേ നാട്ടുകാരാണ്. നവ്യയെക്കുറിച്ച് പറയുമ്പോള്‍ ചില ചമ്മലിന്റെയൊക്കെ കഥ വെളിപ്പെടുത്തേണ്ടതുണ്ട്. വിദേശത്ത് ഒരു പ്രോഗ്രാമിന് പോയപ്പോള്‍ ഞാനും നവ്യയുടെ കുടുംബവുമൊക്കെയായി ഗാബ്ലിങ് നടക്കുന്നിടത്ത് പോയി. പക്ഷേ നവ്യക്ക് മാത്രം അങ്ങോട്ടേക്ക് പ്രവേശനം ലഭിച്ചില്ല. ഇരുപത് വയസ്സായാല്‍ മാത്രമേ അങ്ങോട്ടേക്ക് പ്രവേശനമുള്ളൂ. അന്ന് നവ്യക്ക് പത്തൊന്‍പത് വയസ്സ് ആയിട്ടേയുള്ളൂ. അവിടെ അഞ്ച് എന്ട്രി ഗേറ്റ് ഉണ്ടായിരുന്നു. അഞ്ചിലും നവ്യയെ തടഞ്ഞു. അതില്‍ എങ്ങനെയെങ്കിലും ഒന്ന് കയറാന്‍ വേണ്ടി നവ്യ പഠിച്ച പണി പതിനെട്ടും നോക്കി. വലിയവരെ പോലെ സാരിയൊക്കെ ചുറ്റി വലിയ ഒരു കണ്ണടയൊക്കെ വച്ച് വന്നിട്ടും നവ്യയുടെ പാസ്പോര്‍ട്ട് കാണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഗാബ്ലിങ് സ്ഥലത്തേക്ക് കയറാമെന്ന മോഹം നവ്യക്ക് അവിടെ ഉപേക്ഷിക്കേണ്ടി വന്നു”. എം.ജി ശ്രീകുമാര്‍ പറയുന്നു.
Post Your Comments